Arrested | മലപ്പുറത്ത് വയോധികന്‍ കുത്തേറ്റ് മരിച്ചു; സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട മരുമകന്‍ പൊലീസ് പിടിയില്‍
Dec 15, 2023, 08:10 IST
മലപ്പുറം: (KasargodVartha) മഞ്ചേരി പുല്ലാരയില്‍ വയോധികന്‍ കുത്തേറ്റ് മരിച്ചു. പുല്ലാര സ്വദേശി അയ്യപ്പന്‍ (65) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. അയ്യപ്പന്റെ മകളുടെ ഭര്‍ത്താവാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തില്‍ അയ്യപ്പന്റെ മരുമകന്‍ പ്രിനോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൃത്യത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിയെ മഞ്ചേരി പൊലീസാണ് വെള്ളിയാഴ്ച (15.12.2023) പുലര്‍ചയോടെ കസ്റ്റഡിയിലെടുത്തത്. കുടുംബ വഴക്കിനിടെ അയ്യപ്പനെ പ്രിനോഷ് കത്തികൊണ്ട് വയറിലും, തലക്കും കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ അയ്യപ്പനെ മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.