city-gold-ad-for-blogger

Accidental Death | നിയന്ത്രണം വിട്ട ഇരുചക്രവാഹനം ഇടിച്ച് പാലത്തിലുണ്ടായിരുന്ന കമ്പി ശരീരത്തില്‍ തുളച്ചു കയറി; 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

Malappuram: Two youths died in bullet accident, Accident, Accidental Death, Died 

ചാവക്കാട് - പൊന്നാനി ദേശീയ പാതയില്‍ വെളിയംകോടാണ് അപകടമുണ്ടായത്. 

പാലത്തില്‍ കൈവരി നിര്‍മിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിക്കുകയായിരുന്നു.

പോസ്റ്റുമോര്‍ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. 

മലപ്പുറം: (KasargodVartha) ശരീരത്തില്‍ കമ്പി തുളച്ച് കയറി ഇരുചക്രവാഹന യാത്രകാരായ യുവാക്കള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം വെളിയങ്കോടിലാണ് ദാരുണ സംഭവം. വെളിയംകോട് സ്വദേശി ആശിഖ് (22), കരിങ്കല്ലത്താണി സ്വദേശി ഫാസില്‍ (19) എന്നിവരാണ് മരിച്ചത്. 

യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബുളറ്റ് നിയന്ത്രണംവിട്ട് പാലത്തില്‍ കൈവരി നിര്‍മിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറിയാണ് ദുരന്തമുണ്ടായത്. ശനിയാഴ്ച (22.06.2024) രാത്രി ചാവക്കാട് - പൊന്നാനി ദേശീയ പാതയില്‍ വെളിയംകോടാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
 

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Desk Beta
Desk Beta

2931 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia