Arrested | വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച ശേഷം യുവതിയെ പീഡിപ്പിച്ച് ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്ന് കേസ്; 42 കാരന്‍ അറസ്റ്റില്‍
മല്ലപ്പള്ളി: (www.kasargodvartha.com) വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച ശേഷം യുവതിയെ പീഡിപ്പിച്ച് ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്ന കേസില്‍ 42 കാരന്‍ അറസ്റ്റില്‍. സുനില്‍ കുമാര്‍ എന്നയാളെയാണ് കീഴ് വായ്പൂര് എസ്എച്ഒ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.വിദേശത്ത് ജോലി ചെയ്യുന്ന എഴുമറ്റൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 2021 ഫെബ്രുവരി 24ന് ഇരുവരും ക്ഷേത്രത്തില്‍വച്ച് വിവാഹച്ചടങ്ങുകള്‍ നടത്തി. നിയമപ്രകാരം വിവാഹം ചെയ്തുവെന്ന് യുവതിയെ വിശ്വസിപ്പിച്ചിരുന്നു. തുടര്‍ന്ന് പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ച് ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ച് പ്രചരിപ്പിച്ചുവെന്നാണ് കേസ്.
Keywords: news,Kerala,State,Malappuram,Top-Headlines,Molestation,case, complaint,Arrested, Police, Malappuram native arrested in Molestation case