city-gold-ad-for-blogger

Died | യുവാവ് കുത്തേറ്റ് മരിച്ചു; 'പിന്നില്‍ സാമ്പത്തിക ഇടപാടിനെ ചൊല്ലി സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക് തര്‍ക്കം'

മലപ്പുറം: (KasargodVartha) കിഴിശ്ശേരിയില്‍ യുവാവ് കുത്തേറ്റു മരിച്ചു. കുനിയം പറമ്പ് സ്വദേശി പ്രജിത്താണ് മരിച്ചത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കത്തികുത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ സുഹൃത്ത് നൗഫലിന് പരുക്കേറ്റിട്ടുണ്ട്. ഇയാളെ മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പൊലീസ് പറയുന്നത്: സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക് തര്‍ക്കത്തിനിടെയാണ് പ്രജിത്തിന് കുത്തേറ്റത്. തടയാന്‍ ശ്രമിച്ച സുഹൃത്ത് നൗഫലിനും പരുക്കേറ്റിട്ടുണ്ട്. പ്രജിത്തിനെ കുത്തിയത് സുഹൃത്തായ മുബശിറാണ്. സംഭവത്തിന് ശേഷം മുബശിറും സുഹൃത്ത് ഷൈജുവും സ്ഥലത്തു നിന്നും രക്ഷപെട്ടു. 

Died | യുവാവ് കുത്തേറ്റ് മരിച്ചു; 'പിന്നില്‍ സാമ്പത്തിക ഇടപാടിനെ ചൊല്ലി സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക് തര്‍ക്കം'

പ്രജിത്തിനെ ആദ്യം കിഴിശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡികല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുബശിറിനും, ഷൈജുവിനുമായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Keywords: Kizhissery, Malappuram, Killed, Died, Friends, Police, Prajith, news, Kerala, Top-Headlines, Malappuram: Man died in Kizhissery.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia