വാഹന മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേദിയൊരുക്കി മേക്കര്‍ വില്ലേജ്
Jun 29, 2017, 11:05 IST
കൊച്ചി: (www.kasargodvartha.com 29.06.2017) വാഹനമേഖലയിലെ സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യതകളെക്കുറിച്ച് സമഗ്രമായി പരിശോധിക്കുന്ന 'ഇഗ്‌നൈറ്റിങ് ഓട്ടോമോട്ടീവ് സ്റ്റാര്‍ട്ടപ്സ് മീറ്റ്-അപ്' എന്ന സമ്മേളനം ജൂലായ് എട്ടിന് കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ നടക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഓട്ടോ നെബുല എന്നിവയുമായി സഹകരിച്ച് മേക്കര്‍ വില്ലേജാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സ്മാര്‍ട്ട് ഗതാഗതം, ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (ഐഒടി) എന്നിവയിലൂടെ വാഹനങ്ങളെ ബന്ധിപ്പിച്ച് യാത്രകളുടെ ഭാവി നിര്‍ണയിക്കുന്ന കാലമാണ് വരുന്നതെന്ന് മേക്കര്‍ വില്ലേജ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ രോഹന്‍ കലാനി പറഞ്ഞു. ഗതാഗത സംബന്ധിയായ എന്തെങ്കിലും മികച്ച ആശയങ്ങളുള്ളവര്‍ക്കും സ്മാര്‍ട്ട് കാറുകള്‍ക്കായുള്ള ഉപകരണങ്ങള്‍, വാഹനങ്ങള്‍ക്കുള്ള ഐഒടി പരിപാടികള്‍ എന്നിവയില്‍ താത്പര്യമുള്ളവര്‍ക്കും ഈ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് അദ്ദേഹം അറിയിച്ചു.
വാഹനമേഖലയിലെ എല്ലാ സംരംഭകരും സമ്മേളനത്തില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്നും രോഹന്‍ കൂട്ടിച്ചേര്‍ത്തു. താത്പര്യമുള്ളവര്‍ക്ക് ആശയവും മാതൃകകളും psegal@autonebula.com എന്ന വിലാസത്തില്‍ പങ്കുവെയ്ക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മേക്കര്‍ വില്ലേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
വാഹനമേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെയും മികച്ച ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്ന് രോഹന്‍ പറഞ്ഞു. ആദ്യ പരിശോധനയ്ക്ക് ശേഷം കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കും. തെരഞ്ഞെടുക്കപ്പെടുന്ന കമ്പനികള്‍ക്ക് ഇന്‍ക്യുബേഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ മേക്കര്‍വില്ലേജും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും നല്‍കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വൈദ്യുതി അടക്കമുള്ള ഇതര ഇന്ധന ഉപയോഗ ആശയങ്ങള്‍, അപകടസാധ്യതകള്‍ മുമ്പെ അറിയല്‍, വാഹന സുരക്ഷ, വിനോദോപാധികള്‍, തകരാര്‍ നിര്‍ണയം, വാഹന വിന്യാസം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, News, Vehicle, Kerala start up mission, IOT, Maker village, Maker Village to host meet for automotive start-ups on July 8.