Degree Courses | ഹയർ സെകൻഡറി പരീക്ഷ വിജയിച്ച ബഹുഭൂരിപക്ഷം പേർക്കും തുടർപഠനത്തിന് കാസർകോട്ട് സീറ്റില്ല; മലബാറിനോടുള്ള തീവ്രഅവഗണന ബിരുദ കോഴ്സുകകളിലും
Jun 26, 2023, 20:49 IST
കാസർകോട്: (www.kasargodvartha.com) മലബാര്‍ മേഖലയില്‍ ഹയര്‍ സെകൻഡറി വിദ്യാഭ്യാസ രംഗത്ത് സീറ്റ് അപര്യാപ്തത വലിയ ചർചാ വിഷയമായിരിക്കെ ഇതിനിടയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് ബിരുദ കോഴ്സുകളുടെയും സീറ്റുകളുടെയും കാര്യത്തിലുള്ള തീവ്ര അവഗണന. പ്ലസ് വണിന് വേണ്ടത്ര പുതിയ ബാചുകൾ അനുവദിക്കുന്നതിന് പകരം ബെഞ്ചുകൾ അനുവദിച്ച് സമരത്തെ തണുപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആരോപണമുണ്ട്. ഇതിനേക്കാളും ദയനീയമാണ് ബിരുദ സീറ്റുകളുടെ കാര്യത്തിലെ അവസ്ഥ.
ബിരുദ പഠനത്തിനായി കാസർകോട് ജില്ലയില്‍ 22 ഓളം കോളജുകളാണ് ഉള്ളത്. പതിനായിരത്തിലേറെ വിദ്യാർഥികൾ ഹയർ സെകൻറി പരീക്ഷ പാസാകുമ്പോൾ 2000 ഓളം സീറ്റുകൾ മാത്രമാണ് ജില്ലയിൽ വിവിധ കോളജുകളിലായി ഉള്ളത്. 10 ശതമാനം വിദ്യാർഥികൾക്ക് പോലും പ്രവേശനം ലഭിക്കാത്ത അവസ്ഥയാണുള്ളത്. ബാക്കിയുള്ളവർക്ക് മംഗ്ളുറു അടക്കമുള്ള ഇടങ്ങളാണ് ആശ്രയം. ഇവിടങ്ങളിൽ വൻ തുക ഫീസായി വാങ്ങുമ്പോൾ സാധാരണക്കാരന് ഉന്നത പഠനം പ്രതിസന്ധിയായി മാറുന്നു.
മികച്ച മാർക് ലഭിച്ചവർക്ക് വരെ ജില്ലയിൽ ബിരുദ പഠനത്തിന് സീറ്റ് ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്. 'സി ബി എസ് ഇയിൽ 88% മാർകോടെ പാസായ എന്റെ മകൾക്ക് ഫസ്റ്റ് അലോട്മെന്റിൽ ബി എസ് സി ബോടണി, ബി എസ് സി പ്ലാന്റ് സയൻസ്, ബി എസ് സി സൂവോളജി, ബി എസ് സി കെമിസ്ട്രി, ബി എസ് സി ജിയോളജി എന്നീ കോഴ്സുകളിലേക്ക് കാസർകോട് ഗവ. കോളജ്, കാഞ്ഞങ്ങാട് നെഹ്റു കോളജ് എന്നിവിടങ്ങളിലൊന്നും അഡ്മിഷൻ കിട്ടിയിട്ടില്ല', ദേളിയിലെ ഖലീൽ പറയുന്നു.
തിരുവനന്തപുരത്തോ, കോട്ടയത്തോ, കൊച്ചിയിലോ ആയിരുന്നെങ്കിൽ ഒരിക്കലും സ്ഥിതി ഇതാകുമായിരുന്നിലെന്നും അവിടുങ്ങളിൽ മെച്ചപ്പെട്ട കൂടുതൽ കോഴ്സുകളും കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെച്ചപ്പെട്ട കോഴ്സുകളും ആവശ്യാനുസൃതം സീറ്റുകളും അനുബന്ധ സൗകര്യങ്ങളും ലഭ്യവുമാക്കുന്നിടത്താണ് വിദ്യാഭ്യാസ മുന്നേറ്റം സാധ്യമാവുകയെന്നാണ് ജനങ്ങൾ പറയുന്നത്.
പുതിയ കോഴ്സുകളും ബാചുകളും അനുവദിക്കുമ്പോഴും ജില്ലക്ക് പേരിനുമാത്രമാണ് ലഭിക്കുന്നതെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. കാസർകോട്ടെ ബിരുദ പഠനത്തിലെ ദുരവസ്ഥയുടെ കാര്യത്തിൽ കമീഷനെ വെച്ച് സ്ഥിതി വിവരകണക്ക് ശേഖരിക്കാൻ സർകാർ സന്നദ്ധമാകണമെന്നാണ് ആവശ്യം ഉയരുന്നത്. ഇതിനനുസരിച്ച് പരിഹാര നടപടികൾ സ്വീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജില്ലയ്ക്ക് അനുവദിച്ച മെഡികല്‍ കോളജും നിലവില്‍ അവഗണനയുടെ വക്കിലാണ്. സര്‍കാര്‍ മേഖലയില്‍ കാസര്കാടിന് ഒരു എൻജിനീയറിംഗ് കോളജും വര്‍ഷങ്ങളായി ജനങ്ങൾ ആവശ്യപ്പെട്ട് വരുന്നുണ്ട്. പുതിയ കോഴ്സുകളും കോളജുകളും ബാചുകളും അനുവദിച്ചാൽ മാത്രമേ ജില്ലാ നേരിടുന്ന പ്രശ്നത്തിന് പരിഹാരമാകൂവെന്നാണ് ജനങ്ങൾ വ്യക്തമാക്കുന്നത്.

Keywords: Kerala, News, Kasaragod, Students, Education, Plusone, Admission, Majority of higher secondary exam passers don't have seats for further studies.
< !- START disable copy paste --> 