General Hospital | ഒടുവില്‍ ആശ്വാസം; തകരാറിലായി 2 മാസങ്ങള്‍ക്ക് ശേഷം കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ സി ടി സ്കാന്‍ യന്ത്രം പ്രവര്‍ത്തന യോഗ്യമായി; കുഴല്‍ മാറ്റി സ്ഥാപിച്ചു
Jun 22, 2023, 19:18 IST
കാസര്‍കോട്: (www.kasargodvartha.com) ജെനറല്‍ ആശുപത്രിയില്‍ തകരാറിലായ സി ടി സ്കാന്‍ യന്ത്രം തകരാറ് പരിഹരിച്ച് പ്രവര്‍ത്തന യോഗ്യമായതായി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ രോഗികള്‍ക്ക് ഉപയോഗിച്ച് തുടങ്ങാനാകുമെന്നാണ് അറിയിപ്പ്. തകരാറിലായി ഏകദേശം രണ്ട് മാസം കഴിഞ്ഞാണ് തകരാര്‍ പരിഹരിക്കുന്നത്.
55 ലക്ഷത്തോളം രൂപ ചിലവുള്ള കുഴല്‍ കേടായതാണ് ഇതിന്റെ പ്രവര്‍ത്തനം നിലച്ചതെന്നും ഇത് കിട്ടാനില്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നും അധികൃതര്‍ പറയുന്നു. സൈറിക്സ് എന്ന കംപനിക്കാണ് സി ടി സ്കാനിന്റെ അറ്റകുറ്റ പണിയുടെ ചുമതല. കഴിഞ്ഞ ദിവസം പുതിയ കുഴല്‍ എത്തിക്കുകയും മാറ്റി സ്ഥാപിച്ച് വ്യാഴാഴ്ച വൈകുന്നേരത്തോടെ പ്രവര്‍ത്തന യോഗ്യമാക്കുകയുമായിരുന്നു.
സംസ്ഥാനതല ടെന്‍ഡര്‍ പ്രകാരം എന്‍ എച് എം മുഖേന ലഭിച്ച സിടി സ്കാന്‍ 2010ല്‍ ആണ് പ്രവര്‍ത്തനം തുടങ്ങിയത്. നിര്‍ധന രോഗികള്‍ കൂടുതലായും ആശ്രയിക്കുന്ന ജെനറല്‍ ആശുപത്രിയിലെ സി ടി സ്കാന്‍ പ്രവര്‍ത്തനരഹിതമായതോടെ വന്‍ തുക കൊടുത്ത് പുറത്തുനിന്ന് സ്കാന്‍ ചെയ്യേണ്ട അവസ്ഥയിലായിരുന്നു ഇതുവരെ രോഗികള്‍. ഇനി ഈ ദുരിതത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ജെനറല്‍ ആശുപത്രിയില്‍ കിടപ്പു രോഗികളെ കയറ്റാനും ഇറക്കാനുമുള്ള ലിഫ്റ്റ് പ്രവര്‍ത്തനം നിലച്ച് മൂന്ന് മാസത്തോളമായതിന് ശേഷം ഇപ്പോള്‍ അറ്റകുറ്റപണികള്‍ നടന്നുവരുന്നുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതിന്റെ തകരാറും പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോര്‍ചറിയിലെ ഫ്രീസറുടെ തകരാറ് കഴിഞ്ഞയാഴ്ച തന്നെ പരിഹരിച്ചിരുന്നു. നിലവില്‍ നാല് മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യം ഫ്രീസറില്‍ ഉണ്ട്.

Keywords: CT Scan, General Hospital, Malayalam News, Health News, Kerala News, Kasaragod News, Kasaragod General Hospital, Maintenance of CT scan machine completed in Kasaragod General Hospital.
< !- START disable copy paste --> 