മഹിളാ അസോസിയേഷന് ജില്ലാ സമ്മേളനം പാലക്കുന്നില്‍
Apr 5, 2013, 16:39 IST
പാലക്കുന്ന്: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ സമ്മേളനം പാലക്കുന്നില്‍ ഏപ്രില്‍ 29,30 തീയ്യതികളില്‍ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ അനുബന്ധ പരിപാടികളുടെ ഭാഗമായി ജില്ലാടിസ്ഥാനത്തില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കും.
കഥ, കവിത, ലേഖനം, തെരുവ് നാടകം എന്നീ മേഖലകളില്‍ ഹയര്‍ സെക്കന്‍ഡറി, കോളേജ്, ജനറല്‍ വിഭാഗങ്ങളിലാണ് മത്സരം. ലേഖന മത്സര വിഷയങ്ങള്‍ ഹയര്‍ സെക്കന്‍ഡറി - മലയാള സാഹിത്യത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍, കോളജ് - സിനിമ, സീരിയല്‍- സ്ത്രീ ഒരു വിമര്‍ശനാത്മക വിലയിരുത്തല്‍, ജനറല്‍ - സമൂഹത്തിന്റെ കണ്ണും, സ്ത്രീയുടെ ജീവിതവും.
തെരുവ് നാടകം സ്ക്രിപ്റ്റ് - സ്ത്രീ ചരിത്രവും, വര്‍ത്തമാനവും(30-40 മിനുട്ട് ദൈര്‍ഘ്യം), കഥ, ലേഖനം 10 പേജില്‍ കവിയാതെ കടലാസിന്റെ ഒരു പുറത്ത് മാത്രം എഴുതണം. കവിത 30 വരികളില്‍ കവിയാന്‍ പാടുള്ളതല്ല. സൃഷ്ടികള്‍ ഏപ്രില്‍ 22ന് മുമ്പായി സെക്രട്ടറി, എ.ഐ.ഡി.ഡബ്ല്യു.എ, കാസര്‍കോട് ജില്ലാ കമ്മിറ്റി, എ.കെ.ജി മന്ദിരം, വിദ്യാനഗര്‍,
കാസര്‍കോട്-671121 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കഥ, കവിത, ലേഖനം, തെരുവ് നാടകം എന്നീ മേഖലകളില്‍ ഹയര്‍ സെക്കന്‍ഡറി, കോളേജ്, ജനറല്‍ വിഭാഗങ്ങളിലാണ് മത്സരം. ലേഖന മത്സര വിഷയങ്ങള്‍ ഹയര്‍ സെക്കന്‍ഡറി - മലയാള സാഹിത്യത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍, കോളജ് - സിനിമ, സീരിയല്‍- സ്ത്രീ ഒരു വിമര്‍ശനാത്മക വിലയിരുത്തല്‍, ജനറല്‍ - സമൂഹത്തിന്റെ കണ്ണും, സ്ത്രീയുടെ ജീവിതവും.
തെരുവ് നാടകം സ്ക്രിപ്റ്റ് - സ്ത്രീ ചരിത്രവും, വര്‍ത്തമാനവും(30-40 മിനുട്ട് ദൈര്‍ഘ്യം), കഥ, ലേഖനം 10 പേജില്‍ കവിയാതെ കടലാസിന്റെ ഒരു പുറത്ത് മാത്രം എഴുതണം. കവിത 30 വരികളില്‍ കവിയാന്‍ പാടുള്ളതല്ല. സൃഷ്ടികള്‍ ഏപ്രില്‍ 22ന് മുമ്പായി സെക്രട്ടറി, എ.ഐ.ഡി.ഡബ്ല്യു.എ, കാസര്‍കോട് ജില്ലാ കമ്മിറ്റി, എ.കെ.ജി മന്ദിരം, വിദ്യാനഗര്‍,
![]() |
| File photo |
Keywords: Mahila association, District conference, Palakunnu, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News