city-gold-ad-for-blogger

P Sahityotsav | മഹാകവി പി സാഹിത്യോത്സവം ഒക്ടോബര്‍ 26ന് കാസര്‍കോട്ട്; കളിയച്ഛന്‍ പുരസ്‌കാരം കെ ജയകുമാറിന്

കാസര്‍കോട്: (KasargodVartha) തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാകവി പി ഫൗന്‍ഡേഷന്റെ ഇത്തവണത്തെ കളിയച്ഛന്‍ പുരസ്‌കാരം പ്രശസ്ത കവിയും എഴുത്തുകാരനുമായ കെ ജയകുമാറിന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരങ്ങള്‍ സൂര്യകൃഷ്ണമൂര്‍ത്തി (കല), ഡോ. എ എം ശ്രീധരന്‍ (ബഹുഭാഷാ ഗവേഷണം), പളളിയറ ശ്രീധരന്‍ (ബാലസാഹിത്യം), സുദര്‍ശന്‍ കെ (പ്രഭാഷണം, എഴുത്ത്), അലിയാര്‍ കുഞ്ഞ് (നാടകം, ശബ്ദം), കെ കെ ഭാസ്‌കരന്‍ പയ്യന്നൂര്‍, ജെ ആര്‍ പ്രസാദ് (ചിത്രകല), സുധാകരന്‍ രാമന്തളി (വിവര്‍ത്തനം) എന്നിവര്‍ക്ക് സമ്മാനിക്കും.
    
P Sahityotsav | മഹാകവി പി സാഹിത്യോത്സവം ഒക്ടോബര്‍ 26ന് കാസര്‍കോട്ട്; കളിയച്ഛന്‍ പുരസ്‌കാരം കെ ജയകുമാറിന്

മഹാകവിയുടെ 118-ാമത് ജന്മദിന വാര്‍ഷികവും കവിയുടെ കാല്‍പ്പാടുകളുടെ അമ്പതാം വര്‍ഷവും മഹാകവി പി സാഹിത്യോല്‍സവമായി ആഘോഷിക്കും. സാഹിത്യോത്സവം അംബികാസുതന്‍ മാങ്ങാട് ഒക്ടോബര്‍ 26 ന് നാല് മണിക്ക് കാസര്‍കോട് ജില്ലാ പഞ്ചായത് ലൈബ്രറി ഹോളില്‍ ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മുഖ്യാതിഥിയായിരിക്കും. പി ഫൗന്‍ഡേഷന്‍ 2019 മുതല്‍ 2023 വരെ പ്രഖ്യാപിച്ച മറ്റ് സാഹിത്യ പുരസ്‌കാരങ്ങളും സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് കാവ്യോല്‍സവത്തില്‍ സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റിയൂട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷനാവും. മഹാകവിയുടെ കവിതകളുടെ ആലാപനത്തില്‍ കേരള കേന്ദ്ര സര്‍വകലാശാലയിലെ സാഹിത്യ വിദ്യാര്‍ഥികളും മറ്റ് സ്‌കൂളുകളിലെ കുട്ടികളും പങ്കെടുക്കും. ഒപ്പം വരയുല്‍സവത്തില്‍ പി കവിതകളെ പ്രശസ്ത ചിത്രകാരന്മാരായ രാജേന്ദ്രന്‍ പുല്ലൂരും വിനോദ് അമ്പലത്തറയും ചിത്രീകരിക്കും.

ഉച്ചയ്ക്ക് രണ്ട് മണിക്ക് മഹാകവി പി ഓര്‍മോത്സവത്തില്‍ മുന്‍ എംപി പി കരുണാകരന്‍ അധ്യക്ഷനായിരിക്കും. പി കവിതകളിലെ ജൈവ നീതി ദര്‍ശനം എന്ന വിഷയത്തില്‍ ഡോ.വി പി പി മുസ്തഫ സംസാരിക്കും. മഹാകവി എന്റെ കാഴ്ചപ്പാടില്‍ എന്ന വിഷയത്തില്‍ പ്രശസ്ത കവി സെബാസ്റ്റ്യന്‍, ഡോ. രാജാവാര്യര്‍, സുധാകരന്‍ രാമന്തളി തുടങ്ങിയവര്‍ സംസാരിക്കും. പി പുസ്തകങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം ചന്ദ്രപ്രകാശ്, സന്തോഷ് സക്കറിയ, രവി ബന്തടുക്ക എന്നിവര്‍ പങ്കെടുത്തു.

Keywords: P Kunhiraman Nair, Malayalam literature, Malayalam News, Kerala News, Kasaragod News, Press Meet, Mahakavi P Sahityotsav on October 26, Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia