city-gold-ad-for-blogger

ഇന്നലെ വരെ 100 ശതമാനം വിജയം; ഇന്നേക്ക് 101 ശതമാനമെന്ന് ശങ്കര്‍ റൈ

കാസര്‍കോട്: (www.kasargodvartha.com 21.10.2019)  മഞ്ചേശ്വരം മണ്ഡലത്തില്‍ ഇന്നലെ വരെ 100 ശതമാനമായിരുന്നു വിജയപ്രതീക്ഷയെന്നും ഇന്നത് 101 ശതമാനമായി ഉയര്‍ന്നതായും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം ശങ്കര്‍ റൈ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോളിംഗ് കേന്ദ്രത്തില്‍ ആദ്യത്തെ വോട്ടറായാണ് ശങ്കര്‍ റൈ വോട്ട് രേഖപ്പെടുത്തിയത്. ആദ്യമായാണ് ആദ്യത്തെ വോട്ടറായി ഈ ബൂത്തില്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞത്. ബൂത്തിലെ വോട്ടറായ ഹമീദ് ഹാജി എന്നയാള്‍ എല്ലായ്‌പ്പോഴും നേരത്തെ വന്ന് ബൂത്തിലെ ആദ്യ വോട്ടറായുണ്ടാവും. അദ്ദേഹം മരിച്ച ശേഷമാണ് തനിക്ക് ആദ്യത്തെ വോട്ടറായി വോട്ടു ചെയ്യാന്‍ സാധിച്ചതെന്ന് ശങ്കര്‍ റൈ പറഞ്ഞു.

ഇന്നലെ വരെ 100 ശതമാനം വിജയം; ഇന്നേക്ക് 101 ശതമാനമെന്ന് ശങ്കര്‍ റൈ

മണ്ഡലത്തിലെ എല്ലാ ഘടകങ്ങളും തനിക്ക് അനുകൂലമാണ്. എല്ലാ ബൂത്തുകളും സന്ദര്‍ശിക്കുമെന്നും തങ്ങളുടെ ഊഹത്തിന് അപ്പുറമായിരിക്കും ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോളിംഗ് ശതമാനം കൂടുമെന്നും എന്ത് അടിയൊഴുക്കുണ്ടായാലും മണ്ഡലത്തിലെ ജനങ്ങള്‍ക്ക് എന്നെയാണ് ആവശ്യമെന്നും അതിനാല്‍ താന്‍ വിജയിക്കുമെന്നും ശങ്കര്‍ റൈ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, by-election, Manjeshwaram, LDF, M Shankar Rai about by election result.    < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia