city-gold-ad-for-blogger

Obituary | 3 ദിവസം മുമ്പ് വാടക മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ലോടറി വില്‍പനക്കാരന്റെ മൃതദേഹം മുസ്ലീം യൂത് ലീഗ് പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ഏറ്റുവാങ്ങി; പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കും

കാസര്‍കോട്: (www.kasargodvartha.com) തളങ്കര തെരുവത്തെ വാടക മുറിയില്‍ മൂന്ന് ദിവസം മുമ്പ് മരിച്ച നിലയില്‍ കണ്ടെത്തിയ ലോടറി വില്‍പനക്കാരന്റെ മൃതദേഹം മുസ്ലീം യൂത് ലീഗ് പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ഏറ്റുവാങ്ങി. നുള്ളിപ്പാടി ചെന്നിക്കരയിലെ പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കും.
                       
Obituary | 3 ദിവസം മുമ്പ് വാടക മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ലോടറി വില്‍പനക്കാരന്റെ മൃതദേഹം മുസ്ലീം യൂത് ലീഗ് പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ഏറ്റുവാങ്ങി; പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കും

കര്‍ണാടക സ്വദേശി വി ബാസപ്പ (65)യുടെ മൃതദേഹമാണ് മുസ്ലീം യൂത് ലീഗ് നേതാവും നഗരസഭാ കൗണ്‍സിലറുമായ മുഹമ്മദ് കുഞ്ഞി തായലങ്ങാടിയുടെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരായ അജ്മല്‍, സുള്‍ഫിക്കര്‍, അശ്ഫാക്ക്, മുസമ്മില്‍ എന്നിവരുടെ സഹായത്തോടെ ഏറ്റുവാങ്ങിയത്.

പോസ്റ്റുമോര്‍ടത്തിന് ശേഷം മൃതദേഹം ജെനറല്‍ ആശുപത്രിയിലെ മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വര്‍ഷങ്ങളായി കാസര്‍കോട്ടും പരിസരങ്ങളിലുമായി ലോടറി വില്‍പന നടത്തി വരികയായിരുന്നു ബാസപ്പ.

മരണ വിവരമറിഞ്ഞ് സഹോദരന്‍ എത്തിയിരുന്നുവെങ്കിലും വാര്‍ഷങ്ങളായി കാസര്‍കോട്ട് തന്നെ താമസിക്കുന്നതിനാല്‍ ഇവിടെ തന്നെ സംസ്‌കരിക്കാന്‍ സന്നദ്ധത അറിയിക്കുകയും സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായം തേടുകയുമായിരുന്നു.

Keywords: News, Kerala, Kerala-News, Malayalam-News, Public Cemetery, Dead Body, Lottery Seller, Youth League, Social Workers, Cremate, Top-Headlines, Lottery seller's dead body received by youth league and social workers.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia