city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാമൂഹ്യ അകലം പാലിക്കല്‍ പേരിനു മാത്രം; കസബ കടപ്പുറം പുതിയ ഹാർബറിൽ മാസ്ക് ധരിക്കാതെ ലേലം

കാസർകോട്: (www.kasargodvartha.com 22.05.2020) കൊറോണക്കാലത്ത് സാമൂഹ്യ അകലം പാലിക്കല്‍ നിർബന്ധമായും പാലിക്കണമെന്ന നിർദ്ദേശം പേരിലൊതുങ്ങുന്നു. നെല്ലിക്കുന്ന് കസബ കടപ്പുറം പുതിയ ഹാർബറിലാണ് സമൂഹത്തിൽ ആശങ്ക പരത്തുന്ന തരത്തിൽ  സാമൂഹ്യഅകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും ലേലം വിളി നടക്കുന്നത്.

വിഷയം ഏറെ ഗുരുതരമായിട്ടും നഗരസഭാ അധികൃതർക്കോ പോലീസിനോ അനക്കമില്ല. ഒറ്റപ്പെട്ട ചെറിയ കാര്യങ്ങൾക്കെല്ലാം വലിയ വിഷയമുണ്ടാക്കി നടപടി എടുക്കുന്ന ഉദ്യോഗസ്ഥർ ഇക്കാര്യം കണ്ടില്ലെന്നു നടിക്കുകയാണ്. നേരത്തെ സാമൂഹ്യഅകലം പാലിക്കാതെ റോഡരികിൽ മത്സ്യവിപണനം നടത്തുന്നത് വിവാദമായിരുന്നു.  സാമൂഹ്യ അകലം പാലിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മാർകറ്റുകളും മറ്റും തുറന്നെങ്കിലും നിർദ്ദേശം പാലിക്കപെടുന്നില്ലെന്ന് ആക്ഷേപമുയരുകയാണ്.
സാമൂഹ്യ അകലം പാലിക്കല്‍ പേരിനു മാത്രം; കസബ കടപ്പുറം പുതിയ ഹാർബറിൽ മാസ്ക് ധരിക്കാതെ ലേലം


Keywords: Kasaragod, Kerala, News, COVID-19, Mask, Harber, Nellikunnu, Lock down violation in Kasaba beach


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia