city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | നാടാകെ കൈകോർത്തു, മകൻ കരൾ പകുത്ത് നൽകി; എന്നിട്ടും തീരാവേദനയായി പാചകത്തൊഴിലാളിയായ ബാലൻ യാത്രയായി

അമ്പലത്തറ: (KasargodVartha) നാടാകെ കൈകോർക്കുകയും മകൻ കരൾ പകുത്ത് നൽകുകയും ചെയ്തിട്ടും പാചകത്തൊഴിലാളിയായ ബാലൻ യാത്രയായി. നാട്ടുകാർക്കെല്ലാം പ്രിയങ്കരനായിരുന്നു അമ്പലത്തറ പാറപ്പള്ളി കുമ്പളയിലെ ബാലൻ (50). വിവിധ മതസ്തരും ബാലൻ്റെ ജീവന് വേണ്ടി പ്രാർഥിച്ചിരുന്നു. രണ്ടാഴ്ച മുമ്പായിരുന്നു ബാലൻ്റെ കരൾ മാറ്റിവെക്കൽ ശസ്ത്രകിയ നടന്നത്.

Obituary | നാടാകെ കൈകോർത്തു, മകൻ കരൾ പകുത്ത് നൽകി; എന്നിട്ടും തീരാവേദനയായി പാചകത്തൊഴിലാളിയായ ബാലൻ യാത്രയായി

മംഗ്ളൂറിലെ കെഎംസി ആശുപത്രിയിൽ വെച്ചായിരുന്നു ശസ്ത്രക്രിയ. ഡോക്ടർമാരുടെ നിർദേശപ്രകാരം മകൻ അർജുൻ (22) ആണ് പിതാവിൻ്റെ ജീവൻ രക്ഷിക്കാൻ കരൾ പകുത്ത് നൽകാൻ മുന്നോട്ടു വന്നത്. ചികിത്സയ്ക്ക് 40 ലക്ഷത്തോളം രൂപ കണ്ടെത്തുക എന്നത് കുടുംബത്തിന് മുന്നിലെ വെല്ലുവിളിയായിരുന്നു. ഭാരിച്ച ചിലവിനെ കുറിച്ച് കുടുംബത്തിന് ആലോചിക്കാൻ പോലും കഴിയാതിരുന്നപ്പോഴാണ് നാട്ടുകാർ സഹായ കമിറ്റി രൂപവത്കരിച്ച് ബാലൻ്റെ ജീവൻ രക്ഷിക്കാൻ മുന്നോട്ട് വന്നത്.

പച്ചക്കറി ചാലൻജ് ആയും, മീൻ കച്ചവടം നടത്തിയും, വണ്ടി കഴുകിയും, ബസ് കാരുണ്യ യാത്രനടത്തിയും, പുറം നാട്ടിലും വിദേശത്തും ജോലി ചെയ്യുന്ന സുമനസുകളുടെ സഹായവും എല്ലാം കൂടി ചികിത്സയ്ക്കുള്ള തുക കണ്ടെത്തുകയായിരുന്നു. ബാലൻ്റെ ജീവൻ നാട്ടുകാർക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. കരൾമാറ്റ ശസ്ത്രക്രിയ നടത്തി രണ്ടാഴ്ചക്കാലം അച്ഛനും മകനും സുഖമായി ഇരിക്കുന്നു എന്ന വാർത്ത വന്നത് സന്തോഷം പകർന്നിരുന്നുവെങ്കിലും ഇതിനിടയിൽ വൃക്ക സംബന്ധമായ പ്രശ്നം കലശലാവുകയും പിന്നാലെ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി ബാലൻ പുതുവത്സരദിനത്തിൽ വിട പറയുകയായിരുന്നു.

മൃതദേഹം തിങ്കളാഴ്ച രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കുമ്പളയിലെ കണ്ണൻ - വെള്ളച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. അശ്വതി മകളാണ്. സഹോദരങ്ങൾ: കുഞ്ഞിരാമൻ, അമ്പു, ബാബു, കൃഷ്ണൻ, പരേതനായ നാരായണൻ. നിരവധി പേരാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. നല്ല പെരുമാറ്റം കൊണ്ട് എല്ലാവരുമായി നല്ല സുഹൃദ് വലയം ഉണ്ടാക്കാൻ ബാലന് സാധിച്ചിരുന്നു.

Keywords: News, Malayalam, Kerala, Kasaragod, Ambalathare, Obituary, Liver, Transplant, Liver transplant patient died
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia