city-gold-ad-for-blogger

Arts fest | അച്ഛന്റെ കാമറയുമായി ചിത്രങ്ങൾ പകർത്താൻ കലോത്സവ നഗരിയിൽ കൊച്ചു ഫോടോഗ്രാഫർ; താരമായി 7 വയസുകാരൻ സായൂജ്

കാറഡുക്ക: (KasargodVartha) അച്ഛൻ ഗൾഫിൽ നിന്ന് വരുത്തിച്ചു നൽകിയ കാമറയുമായി ചിത്രങ്ങൾ ഒപ്പിയെടുക്കുന്ന ഏഴുവയസുകാരൻ സായൂജ് ആണ് ജില്ലാ സ്‌കൂൾ കലോത്സവ നഗരിയിലെ താരം. കാഴ്ചകൾ മുഴുവൻ കാമറയിൽ ഒപ്പിയെടുക്കുന്ന സായൂജ് ഒരു ദിവസം മാത്രം പകർത്തിയത് നൂറിലധികം ചിത്രങ്ങളാണ്. മീഡിയ റൂമിൽ എത്തി ബാഡ്ജ് സ്വന്തമാക്കിയാണ് കുട്ടി ഫോടോഗ്രാഫർ ഇറങ്ങിയത്.

Arts fest | അച്ഛന്റെ കാമറയുമായി ചിത്രങ്ങൾ പകർത്താൻ കലോത്സവ നഗരിയിൽ കൊച്ചു ഫോടോഗ്രാഫർ; താരമായി 7 വയസുകാരൻ സായൂജ്

നഗരിയിൽ എത്തിയ ഉടനെ ക്ലാസിലെ കൂട്ടുകാരുടെയും അധ്യാപകരുടെയും മത്സരിക്കുന്നവരുടെയും ചിത്രം പകർത്തി. കലോത്സവത്തിന് എത്തുന്നവരുടെ ഫോടോ എടുക്കും. വേദിയിലെ മത്സരവും പകർത്തും. പടം എടുക്കാൻ കുട്ടി ഫോടോഗ്രാഫറുടെ ഒപ്പം കൂടുകയാണ് ആരാധകർ. അച്ഛാച്ഛൻ നാരായണന്റെ
കൈപിടിച്ചാണ് കലോത്സവ നഗരിയിൽ എത്തിയത്.

കാറഡുക്ക സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ സായൂജ് ഫോടോ എടുക്കുന്നതിൽ കമ്പം കയറിയാണ് കാമറ എടുത്തിറങ്ങിയത്. വീട്ടിൽ വെറുതെ ഇരിക്കുേമ്പോൾ ഫോടോ എടുത്ത് പഠിച്ചിരുന്നു ഈ മിടുക്കൻ. പെയിന്റിംഗ് പണിയെടുക്കുന്ന അച്ഛനാണ് ഫോടോ എടുക്കാൻ പഠിപ്പിച്ചതെന്ന് സായൂജ് പറയുന്നു. ഗാന്ധി നഗറിലെ ജി സി ഷാജു - ദിവ്യ ദമ്പതികളുടെ മകനാണ്.


Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, School-Arts-Fest, Pictures, Photographer,  Arts Fest, Little photographer in arts fest to capture pictures.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia