city-gold-ad-for-blogger

രാത്രി കള്ള് ഷാപ്പിന്റെ ജനല്‍ മുറിച്ച് അകത്ത് കയറി; വേണ്ടുവോളം അകത്താക്കി; 150 ലീറ്റര്‍ കള്ള് നശിപ്പിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.07.2020) രാത്രി കള്ള് ഷാപ്പിന്റെ ജനല്‍ മുറിച്ച് അകത്ത് കയറി ഷാപ്പിലെ കള്ള് നശിപ്പിച്ചതായി പരാതി. വെള്ളിക്കോത്ത് വീണച്ചേരി കള്ള് ഷാപ്പില്‍ വ്യാഴായ്ച രാവിലെയാണ് സംഭവം. ഇയാള്‍ രാത്രി ഷാപ്പിന്റെ ജനല്‍ മുറിച്ച് അകത്ത് കയറുകയായിരുന്നു. ശേഷം മതിവരുവോളം കള്ള് കുടിക്കുകയും ടാങ്കില്‍ സൂക്ഷിച്ച 150 ലിറ്റര്‍ കള്ള് നശിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

രാത്രി കള്ള് ഷാപ്പിന്റെ ജനല്‍ മുറിച്ച് അകത്ത് കയറി; വേണ്ടുവോളം അകത്താക്കി; 150 ലീറ്റര്‍ കള്ള് നശിപ്പിച്ചു

കൈയില്‍ ഒരു കുപ്പി കള്ളുമായി അതിരാവിലെ മടങ്ങുന്ന യുവാവിനെ കണ്ട നാട്ടുകാരന്‍ ഇത്ര രാവിലെ കള്ളെവിടുന്ന് കിട്ടി എന്ന് അന്വേഷിക്കുകയായിരുന്നു. ആവശ്യക്കാരന് കള്ള് എവിടെ നിന്നു വേണമെങ്കിലും കിട്ടുമെന്നായിരുന്നു യുവാവ് മറുപടി പറഞ്ഞത്. ഇതില്‍ സംശയം തോന്നിയ ഇയാള്‍ ഉടമയെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തായത്.

സംഭവമറിഞ്ഞ് ഉടമയെത്തി കള്ള് ഷാപ്പ് പരിശോധിച്ചപ്പോള്‍ കള്ള് നശിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കള്ള് കൊടുക്കാത്തിന്റെ പേരില്‍ ഇതേ കള്ള് ഷാപ്പ് കുത്തിത്തുറന്ന സംഭവത്തില്‍ മുമ്പ് ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസിലാണ് ഉടമ പരാതി നല്‍കിയിരുക്കുന്നത്.

Keywords:  Kerala, News, Kasaragod, Toddy, Shop, Youth, Natives, Complaint, Police, Liquor, Liquor-drinking, Kanhangad, Liquor destroyed after entering to shop at night; Complaint against native.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia