റോഡിലൂടെ പാഞ്ഞ വാഹനങ്ങൾ കൈകാണിച്ചു നിർത്തിയ മോടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ലൈറ്റുകൾ നന്നാക്കി നൽകി
Feb 12, 2021, 17:36 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 11.02.2021) സമയം വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണി, പതിവില്ലാതെ മോടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വെള്ളരിക്കുണ്ട് ടൗണിൽ വാഹന പരിശോധന നടത്തുകയാണ്. ലൈസൻസോ സീറ്റ് ബെൽറ്റോ ഹെൽമറ്റോ ഒന്നും അല്ലായിരുന്നു ഇവരുടെ ലക്ഷ്യം. മറിച്ച് റോഡിലൂടെ പായുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റ്, ഇൻഡികേറ്റർ, പാർക് ലൈറ്റ് തുടങ്ങിയവ പരിശോധിക്കുകയായിരുന്നു.
< !- START disable copy paste -->
വെള്ളരിക്കുണ്ട് ജോയിന്റ് ആർ ടി ഒ യുടെ ചുമതല വഹിക്കുന്ന എം വി ഐ , എം വിജയൻ, എ എം വി മാരായ ചന്ദ്രകുമാർ, ദിനേശൻ എന്നിവർ വാഹനങ്ങൾ കൈകാണിച്ചു നിർത്തി. പലരും പിഴ കിട്ടി എന്ന മട്ടിലാണ് വണ്ടിയിൽ നിന്നും ഇറങ്ങിയതെങ്കിലും സന്തോഷത്തോടെയാണ് തിരിച്ചു പോയത്.
'ലൈറ്റ് ഫോർ ലൈഫ്' മുദ്രാവാക്യവുമായി 32-ാമത് ദേശീയ റോഡ് സുരക്ഷാ മാസത്തിൻ്റെ ഭാഗമായാണ് വാഹനങ്ങളിലെ ലൈറ്റുകളുടെ ശരിയായ ഉപയോഗം ഡ്രൈവർമാരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരിശോധന. തീവ്ര പ്രകാശം പരത്തുന്ന ഹെഡ് ലൈറ്റുകളും, എക്സ്ട്രാ ലൈറ്റുകളും മറ്റു വാഹന ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും ഉണ്ടാക്കുന്ന പ്രയാസങ്ങൾ ബോധ്യപ്പെടുത്തുകയും ഡിം ചെയ്യേണ്ട സമയങ്ങൾ ഏതൊക്കെയാണെന്ന് വിശദീകരിക്കുകയും ചെയ്ത ശേഷമാണ് ഡ്രൈവർമാരെ വിട്ടയച്ചത്.
ഇൻഡികേറ്റർ, ബ്രേക് ലൈറ്റ്, പാർക് ലൈറ്റ് എന്നിവ പ്രവർത്തിക്കാത്ത വാഹനങ്ങൾക്ക് സൗജന്യമായി ശരിയാക്കി നൽകുകയും കൂടി ചെയ്തത് പുത്തനനുഭവമായി. അസോസിയേഷൻ ഓഫ് ഓടോ മൊബൈൽ വർക് ഷോപ് കേരള, വെള്ളരിക്കുണ്ട് യൂണിറ്റിൻ്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസിഡന്റ് കെ രാധാകൃഷ്ണൻ, സെക്രടറി പി പ്രകാശൻ എന്നിവരും എംവിഐ ഉദ്യോഗസ്ഥർക്കൊപ്പം പങ്കെടുത്തു.

Keywords: Vellarikundu, Balal, Kanhangad, Kasaragod, Kerala, News, Motor, Vehicle, Lights, Road, ,Top-Headlines, Lights were repaired by the officials of MVD, who stopped the vehicles speeding on the road.