city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Digital Literacy | 'ഉയരങ്ങള്‍ കീഴടക്കാം'; രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സാക്ഷരതാജില്ലയാവാന്‍ കാസര്‍കോട്

കാസര്‍കോട്: (KasargodVartha) ഉയരങ്ങള്‍ കീഴടക്കാം എന്ന മുദ്രാവാക്യത്തോടെ സ്മാര്‍ട്ട്‌ഫോണിന്റെ പാഠങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാന്‍ ജില്ലാ പഞ്ചായത്ത് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി അവസാന ഘട്ടത്തിലേക്ക്. 38 ഗ്രാമപഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലുമായി നടപ്പിലാക്കിയ പദ്ധതിയിലൂടെ 80 ശതമാനത്തിലധികം ക്ലാസുകള്‍ പൂര്‍ത്തിയാക്കി.

101272 പേര്‍ പദ്ധതിയിലൂടെ ഡിജിറ്റല്‍ സാക്ഷരത നേടി. ജില്ലയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന 30നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഇമെയില്‍ ഐ.ഡി, സ്വകാര്യതയും സുരക്ഷയും, ബില്ല് അടവുകളും ഇടപാടുകളും, ക്യൂ.ആര്‍ കോഡ് സ്‌കാനിംഗ്, ഗൂഗിള്‍ പേ അടിസ്ഥാനമാക്കിയുള്ള ഇടപാടുകള്‍, സര്‍ക്കാര്‍ ഇ-സേവനങ്ങള്‍, ഡിജിറ്റല്‍ ലോക്കര്‍, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവയുടെ പ്രായോഗികമായ പാഠങ്ങളും ഒപ്പം തിയറി ക്ലാസുകളും പദ്ധതിയിലൂടെ നല്‍കിവരികയാണ്.

20 മുതല്‍ 30 വരെ പഠിതാക്കളുള്ള ക്ലാസില്‍ ഒരു ദിവസം രണ്ട് മണിക്കൂര്‍ വീതം അഞ്ച് ദിവസം പത്തുമണിക്കൂര്‍ ക്ലാസ് നല്‍കി. ഓരോ വാര്‍ഡിലെയും വാര്‍ഡ് മെമ്പര്‍മാരും 900 ത്തോളം സന്നദ്ധ അധ്യാപകരായ ഡിജി ബ്രിഗേഡുമാരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഒരു വാര്‍ഡില്‍ 5 മുതല്‍ 10 വരെ ക്ലാസുകള്‍ ഉള്‍പ്പെടെ 3700 ക്ലാസുകള്‍ ഇതുവരെ നടന്നു കഴിഞ്ഞു. കൈറ്റിന്റെ നേതൃത്വത്തില്‍ വിദഗ്ധരായ ആര്‍.പിമാരാണ് ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും പരിശീലനം നല്‍കിയത്. ജില്ലാതല പ്രഖ്യാപനത്തിനു മുന്നോടിയായി കൈറ്റിന്റെ ആഭിമുഖ്യത്തില്‍ ക്ലാസുകള്‍ കേന്ദ്രീകരിച്ച് ഇവാലുവേഷന്‍ പ്രക്രിയയും ആരംഭിച്ചിട്ടുണ്ട്. ഐ.ടി.മിഷന്‍, കൈറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് പരിശീലന മാര്‍ഗരേഖ തയ്യാറാക്കിയത്. ലൈബ്രറി കൗണ്‍സിലിന്റെയും നവകേരള മിഷന്റെയും പിന്തുണയും പദ്ധതിക്കുണ്ട്.


Digital Literacy | 'ഉയരങ്ങള്‍ കീഴടക്കാം'; രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സാക്ഷരതാജില്ലയാവാന്‍ കാസര്‍കോട്



ഫെബ്രുവരി അവസാനത്തോടെ പ്രഖ്യാപനം

ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചതിന്റെ പ്രഖ്യാപനം ഫെബ്രുവരി അവസാന വാരം നടത്താനാണ് ജില്ലാതല സംഘാടകസമിതിയുടെ തീരുമാനം. ജില്ലാതല പ്രഖ്യാപനത്തോടുകൂടി കാസര്‍കോട് ജില്ല ഇന്ത്യയില്‍ ആദ്യമായി ഡിജിറ്റല്‍ സാക്ഷരത പൂര്‍ത്തീകരിക്കുന്ന ജില്ലയായി മാറും. ജില്ലാതല പ്രഖ്യാപനത്തിന് മുമ്പ്് പഞ്ചായത്തുതല പ്രഖ്യാപനവും നടത്തും. ജില്ലയില്‍ ആദ്യത്തെ ഡിജിറ്റല്‍ പഞ്ചായത്തായി അജാനൂര്‍ ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിച്ചുകഴിഞ്ഞു.

ഡിജിറ്റല്‍ സാക്ഷരതയുടെ വിശദാംശങ്ങള്‍ അടങ്ങിയ ലഘുലേഖ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എല്ലാ പഠിതാക്കള്‍ക്കും നല്‍കുന്നുണ്ട.് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ.സജീവ് ഫിനാന്‍സ് കോര്‍ഡിനേറ്ററും സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.എന്‍.ബാബു ജനറല്‍ കണ്‍വീനറും എസ്.എസ്.കെ മുന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.രവീന്ദ്രന്‍ കോര്‍ഡിനേറ്ററുമായുള്ള ജില്ലാതല സംഘാടകസമിതിയാണ് പദ്ധതിയുടെ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നത്.

​Keywords: News, Kerala, Kerala-News, Kasaragod-News, Heights be Conquered, Kasargod, First Digital Literacy District, Country, Literacy, 'Let the heights be conquered'; Kasargod to become the first digital literacy district in the country.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia