ഇരുവിഭാഗം സമസ്‌ത നേതാക്കൾ ഒരുമിച്ച് കൈകൾ കോർത്ത് ഒരുവേദിയിൽ; വിശ്വാസികൾക്ക് ആവേശം പകർന്ന് കാന്തപുരവും ത്വാഖ അഹ്‌മദ് മൗലവിയും
Mar 15, 2022, 23:04 IST
കളനാട്:(www.kasargodvartha.com 15.03.2022) ഇരുവിഭാഗം സമസ്‌ത നേതാക്കൾ ഒരുമിച്ച് കൈകൾ കോർത്ത് ഒരുവേദിയിലെത്തിയത് വിശ്വാസികൾക്ക് ആവേശമായി. ഇതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇൻഡ്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബകർ മുസ്ലിയാരും ഇ കെ വിഭാഗം സമസ്‌ത കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസിഡന്റുമായ ത്വാഖ അഹ്‌മദ് മൗലവിയുമാണ് കളനാട് ബിലാൽ നഗറിലെ ഇസ്‌റ സെന്റർ ഉദ്‌ഘാടന വേദിയിൽ ഒന്നിച്ചത്. ഇസ്‌റാ സെന്ററിൽ നടന്ന ളുഹർ നിസ്‌കാരത്തിന് കാന്തപുരം നേതൃത്വം നൽകി.പൊതുപരിപാടിയിൽ ത്വാഖാ അഹ്‌മദ് മൗലവി അധ്യക്ഷനായി.
ഭിന്നതകൾ കേവലം സംഘടനാപരമായി മാത്രമാണെന്നും ആശയവും ആദർശങ്ങളും ഒന്നാണെന്നും വ്യക്തമാക്കുന്നതായിരുന്നു ഇവരുടെ സ്നേഹ പ്രകടനങ്ങൾ. അനവധി പണ്ഡിതരും സാക്ഷിയായി ഒപ്പമുണ്ടായിരുന്നു. ഭിന്നതകൾ മറന്ന് സംസ്ഥാനത്തുടനീളം ഇരുവിഭാഗം സമസ്‌തയുടെ നേതാക്കളും ഒന്നിച്ച് പല വേദികളിലും പങ്കെടുക്കുന്നുണ്ട്. അതിന്റെ തുടർചയായിരുന്നു കളനാട്ട് പണ്ഡിതന്മാരുടെ സംഗമം. കേരള മുസ്ലിം ജമാഅത് കളനാട് യൂനിറ്റിന്റെ സ്വപ്‌ന പദ്ധതി രണ്ട് വിഭാഗം സമസ്ത നേതാക്കളെയും പങ്കെടുപ്പിച്ച് ഉദ്ഘാടനം ചെയ്യാനായത് പ്രവർത്തകർക്കും ഏറെ ആനന്ദം പകർന്നു.
വൈകീട്ട് നടന്ന ചടങ്ങിൽ സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, കളനാട് ഹൈദ്രോസ് ജുമാ മസ്‌ജിദ് ഖത്വീബ് പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, ഹംസ മിസ്‌ബാഹി ഓട്ടപ്പദവ് എന്നിവരും സംബന്ധിച്ചു.
ഇസ്‌റ പ്രിൻസിപൽ നൗഫൽ സഅദി, കളനാട് ജമാഅത് പ്രസിഡണ്ട് അബ്ദുൽ ഖാദർ കുന്നിൽ, ജനറൽ സെക്രടറി അബ്ദുല്ല ഹാജി, ട്രഷറർ ശരീഫ് അച്ചു, ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂർ, കളനാട് യു എ ഇ ജമാഅത് ട്രഷറർ റഹീം തോട്ടം, ഖത്വർ ജമാഅത് കമിറ്റി പ്രസിഡണ്ട് അബ്ദുൽ ഖാദർ ഖത്വർ, നാഷനൽ ലീഗ് ജില്ല പ്രസിഡണ്ട് മൊയ്തീൻ കുഞ്ഞി കളനാട്, ഹദ്ദാദ് മസ്‌ജിദ് പ്രസിഡണ്ട് അബ്ദുല്ല മിഅറാജ്, അയ്യങ്കോൽ മസ്‌ജിദ് പ്രസിഡണ്ട് റമദാൻ ഹാജി, കട്ടക്കാൽ റിയാദലി മസ്ജിദ് പ്രസിഡണ്ട് ശാഫി ഹാജി, റഹ്‌മത് നഗർ മസ്‌ജിദ് പ്രസിഡണ്ട് മുഹമ്മദലി, കളനാട് ബസ് സ്റ്റാൻഡ് ബദർ മസ്ജിദ് പ്രസിഡണ്ട് ആമു ഹാജി, ഇസ്‌റ ചെയർമാൻ ഹകീം ഹാജി കോഴിത്തിടിൽ, സെക്രടറി ളാഹിർ കെ എം കെ, ട്രഷറർ അഹ്‌മദ് ഉപ്പ്, സി ബി അബ്ദുർ റഹ്‌മാൻ ഹാജി, സി എം ഇബ്രാഹിം, ശരീഫ് മജിസ്‌ട്രേറ്റ്, ശാഫി ഗാന്ധി, ബശീർ അയ്യങ്കോൽ, സബാഇർ, ശരീഫ് അബ്ദുല്ല, സലിം ഉപ്പ്, പി എ സിറാജ്, ഹമീദ് കുട്ടിച്ച, സി ബി ശരീഫ്, സി ബി മുശ് ത്വാഖ്, സാലി കൊമ്പമ്പാറ, ലത്വീഫ് സി എം, റഫീഖ് അബു, ബശീർ ഡൽഹി, സി ബി നസീർ, മുനീർ അബു, ബിലാൽ സംബന്ധിച്ചു.
മൺമറഞ്ഞു പോയ കളനാട് ജമാഅത് മുൻ പ്രസിഡന്റ് ഖത്വർ ഇബ്രാഹിം ഹാജി, സുന്നി പ്രാസ്ഥാനിക കുടുംബാംഗങ്ങളായ ബശീർ സി എച്, ഇബ്രാഹിം കോഴിത്തിഡിൽ, അബ്ദുർ റഹ്‌മാൻ കളനാട്, കെ എം കെ റശീദ് , റഫീഖ് കളനാട്, റഫീഖ് സി എം എന്നിവർക്ക് വേണ്ടി പ്രത്യേക പ്രാർഥന നടത്തി.

Keywords: News, Kerala, Kasaragod, Kalanad, Top-Headlines, Leader, Samastha, Programme, Kanthapuram, A.P Aboobacker Musliyar, Social-Media, Jamaath, Leaders of both the Samastha leaders joined one programme.
< !- START disable copy paste -->