city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Plea | വയനാട് ദുരന്തം: സംഘടനകള്‍ പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി കാസർകോട്ടെ അഭിഭാഷകൻ ഹൈകോടതിയെ സമീപിച്ചു; പിഴയോടെ തള്ളി

 Plea
Photo Credit: Website/ e-Committee, Supreme Court of India

സംഘടനകളും രാഷ്ട്രീയ പാർടികളും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നതിനാൽ അവർ പിരിച്ചെടുക്കുന്ന തുകയിൽ സുതാര്യതയുണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത് 

കാഞ്ഞങ്ങാട്:  (KasargodVartha) വയനാട് ദുരന്തത്തിൻ്റെ പേരിൽ സംഘടനകള്‍ പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി കാസർകോട്ടെ അഭിഭാഷകൻ സമർപ്പിച്ച ഹർജി ഹൈകോടതി പിഴയോടെ തള്ളി. നടനും അഭിഭാഷകനുമായ കാഞ്ഞങ്ങാട്ടെ അഡ്വ. സി ശുകൂറാണ് ഹൈകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപിച്ചത്. ഹരജിക്കാരന് 25,000 രൂപയാണ് കോടതി പിഴ ചുമത്തിയത്. പിഴ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണമെന്നും കോടതി നിർദേശിച്ചു

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരാത്ത സ്വകാര്യ വ്യക്തികളും സംഘടനകളും പണം പിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹർജി സമർപ്പിച്ചതെന്ന് ശുകൂർ പ്രതികരിച്ചു. ദുരിതാശ്വാസനിധിയിലേക്കോ അതല്ലെങ്കിൽ പൊതു അകൗണ്ടുണ്ടാക്കി അതിലേക്കോ പണം മാറ്റണമെന്നായിരുന്നു ശുകൂറിൻ്റെ ആവശ്യം. 

സംഘടനകളും രാഷ്ട്രീയ പാർടികളും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നതിനാൽ അവർ പിരിച്ചെടുക്കുന്ന തുകയിൽ സുതാര്യതയുണ്ടാവില്ലെന്ന് ശുകൂർ ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ ധനശേഖരണം നിയന്ത്രിച്ചില്ലെങ്കിൽ പലരുടെയും പണം നഷ്ടപ്പെടും. മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിന് പിന്നാലെ നിരവധി സംഘടനകളാണ് പണം പിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വീട് നിർമിച്ച് നൽകാമെന്നും മറ്റുമുള്ള വാ​ഗ്ദാനങ്ങളാണ് പണം പിരിക്കുന്നവർ പറയുന്നത്. വീടുകളുടെ ഗുണനിലവാരം സർകാർ ഉറപ്പുവരുത്തണമെന്നും പറഞ്ഞിരുന്നു. സർകാരിനേയും പൊലീസ് മേധാവിയേയും കക്ഷി ചേർത്തുകൊണ്ടാണ് ഹർജി സമർപിച്ചത്. എന്നാൽ ഹരജിയിൽ എന്ത് പൊതുതാൽപര്യമെന്ന് ചോദിച്ച കോടതി, സംഭാവന നൽകുന്ന ജനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ സംശയിക്കരുതെന്നും വ്യക്തമാക്കി.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia