city-gold-ad-for-blogger
Aster MIMS 10/10/2023

Number of non-bailable FIRs | കാസർകോട്ട് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 1594 കേസുകൾ; പ്രതികൾ വിദേശത്തേക്ക് കടക്കുന്നത് അന്വേഷണങ്ങൾക്ക് തടസമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ; കുറ്റവാളികളെ തിരിച്ചറിയാത്തത് 140 കേസുകളിൽ; മറുപടി എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ ചോദ്യത്തിന്

കാസർകോട്: (www.kasargodvartha.com) കാസർകോട് ജില്ലയിൽ കഴിഞ്ഞ വർഷം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്തത് 1594 കേസുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. കാസർകോട് എംഎൽഎ എൻഎ നെല്ലിക്കുന്നിൻ്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
  
Number of non-bailable FIRs | കാസർകോട്ട് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 1594 കേസുകൾ; പ്രതികൾ വിദേശത്തേക്ക് കടക്കുന്നത് അന്വേഷണങ്ങൾക്ക് തടസമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ; കുറ്റവാളികളെ തിരിച്ചറിയാത്തത് 140 കേസുകളിൽ; മറുപടി എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ ചോദ്യത്തിന്

2021 ജനുവരി ഒന്നു മുതൽ 2022 മേയ് 31 വരെ രജിസ്റ്റർ ചെയ്ത 1,594 കേസുകളിൽ ഇതുവരെ 1,925 പേരെ അറസ്റ്റ് ചെയ്തു. പ്രതികളെ തിരിച്ചറിയാത്ത 140 കേസുകളാണ് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലുള്ളത്. പ്രതികളെ തിരിച്ചറിയാനുള്ള കേസുകളിൽ ചിലത് അന്വേഷണ അവസ്ഥിയിലാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മതിയായ സാക്ഷികളുടെയും തെളിവുകളുടെയും അഭാവം കാരണം പല പ്രതികളും കുറ്റകൃത്യത്തിന് ശേഷം വിദേശത്തേക്ക് കടന്ന് തിരികെ നാട്ടിലേക്ക് വരാതിരിക്കുന്നതാണ് പ്രതികളെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും കാലതാമസം ഉണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടിയിൽ കൂട്ടിച്ചേർത്തു. പ്രവാസിയായ മുഗുവിലെ അബൂബകർ സിദ്ദീഖിൻ്റെ കൊലപാതകത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടിയും ഉണ്ടായിരിക്കുന്നത്.

Keywords:  Kasaragod, Kerala, News, Top-Headlines, Bail, Case, Complaint, Minister,Investigation, Arrest,N.A.Nellikunnu, Pinarayi-Vijayan, Murder-case, Last year, 1594 cases registered under non-bailable sections in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL