city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Last rites | മൻവിത്തിന് അധ്യാപകരും സഹപാഠികളും കണ്ണീരോടെ വിട നല്‍കി; വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കാരം നടത്തി

കാസര്‍കോട്: (Kasargodvartha) ബസില്‍ യാത്ര ചെയ്യവേ വൈദ്യുതി പോസ്റ്റില്‍ തലയിടിച്ച് മരിച്ച ചെമ്മനാട് ജമാഅത് ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി എസ് മൻവിത്തിന് (16) അധ്യാപകരും സഹപാഠികളും കണ്ണീരോടെ വിട നല്‍കി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ടത്തിന് ശേഷം മൃതദേഹം സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ സഹപാഠികളും അധ്യാപകരും വിങ്ങിപ്പൊട്ടി. പിന്നീട് മന്നിപ്പാടി ഹൗസിങ് കോളനിയിലെ വീട്ടിലെത്തിച്ചു.
       
Last rites | മൻവിത്തിന് അധ്യാപകരും സഹപാഠികളും കണ്ണീരോടെ വിട നല്‍കി; വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കാരം നടത്തി

മരണ വിവരം അറിഞ്ഞ്, ഗള്‍ഫിലായിരുന്ന പിതാവ് വൈകീട്ടോടെ വീട്ടില്‍ എത്തിയ ശേഷമാണ് സംസ്‌കാരം നടത്തിയത്. വിദ്യാര്‍ഥിയുടെ മൃതദേഹം ഒരു നോക്ക് കാണാനായി നൂറുകണക്കിന് ആളുകളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. അപകടം കണ്ട് ബസ് യാത്രക്കാര്‍ അടക്കം ഞെട്ടിത്തരിച്ചിരുന്നു. പെട്ടെന്ന് തന്നെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


സ്‌കൂളില്‍ നിന്നുള്ള മടക്ക യാത്രയ്ക്കിടെ സ്ഥിരമായി യാത്രക്കാരെ ഇറങ്ങുന്നതിനും കയറുന്നതിനും സഹായിക്കാറുള്ള മൻവിത്തിന്റെ മരണം ഈ റൂടില്‍ സഞ്ചരിക്കുന്നവര്‍ക്കെല്ലാം കണ്ണീരോര്‍മയായി മാറിയിരിക്കുകയാണ്. പഠന കാര്യത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലായിരുന്നു മൻവിത്ത്. കുട്ടിയുടെ മരണം വീട്ടുകാര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.
        
Last rites | മൻവിത്തിന് അധ്യാപകരും സഹപാഠികളും കണ്ണീരോടെ വിട നല്‍കി; വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കാരം നടത്തി

Keywords: Accident, Obituary, Death, Malayalam News, Kerala News, Kasaragod News, Last rites of Manavith held.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia