city-gold-ad-for-blogger
Aster MIMS 10/10/2023

Last Rites | കണ്ണീരോര്‍മയായി അബ്ദുൽ ബാസിത്; വിട ചൊല്ലി വൻ ജനാവലി; മൃതദേഹം ഖബറടക്കി

കാസർകോട്: (KasargodVartha) ട്രെയിൻ ഇടിച്ച് ദാരുണമായി മരിച്ച സുന്നി ബാല വേദി (SBV) ജില്ലാ വൈസ് പ്രസിഡന്റും എം എസ് എഫ് മണ്ഡലം വൈസ് പ്രസിഡന്റുമായ ചെര്‍ക്കള തായല്‍ ഹൗസിലെ അബ്ദുൽ ബാസിതിന് (21) നാട് കണ്ണീരോടെ വിട ചൊല്ലി. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട നടപടികൾ പൂർത്തിയാക്കി ഞായറാഴ്ച വൈകുന്നേരം 6.45ന് തൃശൂർ ഓണമ്പള്ളിയിൽ നിന്നും കുളിപ്പിച്ചതിന് ശേഷം ആംബുലൻസിൽ മൃതദേഹം രാത്രി രണ്ട് മണിയോടെ ചെർക്കളയിലെ വീട്ടിലെത്തിച്ചു.

Last Rites | കണ്ണീരോര്‍മയായി അബ്ദുൽ ബാസിത്; വിട ചൊല്ലി വൻ ജനാവലി; മൃതദേഹം ഖബറടക്കി

തുടർന്ന് തിങ്കളാഴ്ച പുലർച്ചെ സുബ്ഹി നിസ്കാരത്തിന് ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം ചെർക്കള മുഹ്‌യുദ്ദീൻ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മയ്യിത്ത് നിസ്കാരത്തിന് സമസ്ത ജില്ലാ മുശാവറ അംഗം എം എസ് മദനി തങ്ങൾ ഓലമുണ്ട നേതൃത്വം നൽകി. നേരത്തെ തൃശൂരിലും മയ്യിത്ത് നിസ്കാരം നടന്നിരുന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി വടക്കേക്കാട് നിസ്കാരത്തിന് നേതൃത്വം നൽകി.

മരണ വിവരം അറിഞ്ഞ് മത-രാഷ്ട്രീയ മേഖലകളിലെ നേതാക്കളും പ്രവർത്തകരും പൊതുജനങ്ങളും അപകട സ്ഥലത്തേക്കും ആശുപത്രിയിലേക്കും വീട്ടിലേക്കും എത്തിയിരുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ്, ട്രഷറർ അസ്ഹർ പെരിമുക്ക് തുടങ്ങിയവരും ആശുപത്രിത്രയിൽ എത്തിയിരുന്നു.

ഞായറാഴ്ച പുലർച്ചെ 6.15 മണിയോടെ ചാലക്കുടിക്കും കല്ലേറ്റുങ്കരയ്ക്കുമിടയിലെ ആളൂര്‍ മേല്‍പാലത്തിനടുത്താണ് ദാരുണമായ അപകടം സംഭവിച്ചത്. ബാസിത് സുഹൃത്തുക്കളുമൊത്ത് വെള്ളിയാഴ്ച കൊച്ചിയില്‍ പോയി ശനിയാഴ്‌ച രാത്രി 12.30-ന് അന്ത്യോദയ ട്രെയിനില്‍ കാസര്‍കോട്ടേക്ക്‌ മടങ്ങിയിരുന്നു. 1.30-മണിയോടെ ട്രെയിൻ ചാലക്കുടി സ്റ്റേഷന്‍ പിന്നിട്ടപ്പോള്‍ സുഹൃത്തായ ആബിദിന്റെ ഫോണ്‍ കൈ തെറ്റി ട്രെയിനിന് പുറത്തേക്ക്‌ തെറിച്ചുവീണു. തുടർന്ന് ഇവർ തൃശൂരിൽ ട്രെയിൻ ഇറങ്ങുകയും ചാലക്കുടി ഭാഗത്തേക്ക് ബസിൽ തിരികെ പോവുകയും ചെയ്തു.

പാളത്തിലൂടെ നടന്ന് ഫോൺ തിരയുന്നതിനിടെ ചെന്നൈ എഗ്‌മൂര്‍-ഗുരുവായൂര്‍ ട്രെയിൻ യുവാവിനെ പിന്നിൽ നിന്ന് തട്ടുകയായിരുന്നു. തെറിച്ചുവീണ ബാസിതിനെ സുഹൃത്തുക്കൾ ഉടൻ ചാലക്കുടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ വർഷമാണ് ബാസിത് ചട്ടഞ്ചാല്‍ എംഐസി കോളജിൽ നിന്ന് ബിബിഎ പഠനം പൂർത്തിയാക്കിയത്. എസ് കെ എസ് എഫ് എഫ് ചെര്‍ക്കള മേഖല ട്രഷറര്‍ കൂടിയായിരുന്നു. മത-സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന ബാസിത് നാട്ടുകാർക്ക് കണ്ണീരോർമയായി മാറി.

Last Rites | കണ്ണീരോര്‍മയായി അബ്ദുൽ ബാസിത്; വിട ചൊല്ലി വൻ ജനാവലി; മൃതദേഹം ഖബറടക്കി

ചെർക്കള ടൗൺ വാർഡ് മുസ്ലിം ലീഗ് കമിറ്റിയുടെയും പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ , ബാസിത് തായൽ അനുസ്മരണ - പ്രാർഥന സദസ്, തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് ചെർക്കള ഖുവ്വതുൽ ഇസ്ലാം മദ്രസയിലെ ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കും.

Keywords: News, Kerala, Kasaragod, Thrissur, Accident, Obituary, Politics, Dead Body, Last Rites, Last rites of Abdul Basith held. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL