city-gold-ad-for-blogger

അജാനൂരിലും ഷിറിയയിലും ലാൻഡിംഗ് സെന്ററുകള്‍ ഉടന്‍ നിര്‍മാണമാരംഭിക്കും: ഫിഷറീസ് മന്ത്രി

കാസർകോട്: (www.kasargodvartha.com 01.10.2020) സാമ്പത്തികോല്‍പാദനത്തില്‍ വലിയ സംഭാവന ചെയ്യുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന് പശ്ചാത്തല സൗകര്യ വികസനമൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അജാനൂരിലും ഷിറിയയിലും ലാൻഡിംഗ് സെന്ററുകള്‍ ഉടന്‍ നിര്‍മാണമാരംഭിക്കുമെന്നും ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. അജാനൂരിലും ഷിറിയയിലും ലാൻഡിംഗ് സെന്ററുകള്‍ ഉടന്‍ നിര്‍മാണമാരംഭിക്കും: ഫിഷറീസ് മന്ത്രി

മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്ക് സുരക്ഷിതമായി തിരിച്ചെത്താന്‍ ലാന്റിങ് സെന്റര്‍ അത്യാവശ്യമാണ്. ഇപ്പോള്‍ തന്നെ ചെറുവത്തൂരും മഞ്ചേശ്വരവും കാസര്‍കോടും മത്സ്യബന്ധന തുറമുഖങ്ങളുണ്ട്. അജാനൂരിലും ഷിറിയയിലും ഹാര്‍ബര്‍ എന്നത് പ്രായോഗികമല്ല.  ഇവിടെ ലാൻഡിംഗ് സെന്ററുകള്‍ മതിയാവും. അജാനൂരിലെ പദ്ധതിക്കുള്ള അനുമതിയായിട്ടുണ്ട്. ഇതോടൊപ്പം കണ്ണൂരിലെ പുതിയങ്ങാടിയിലും ലാന്റിങ് സെന്ററുകള്‍ നിര്‍മിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമാവുന്ന പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
മത്സ്യത്തിന് ന്യായമായ വില ലഭിക്കാന്‍ സംവിധാനം സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ട്. കേരളത്തിന്റെ സൈനികരായ തൊഴിലാളികളെ സുരക്ഷിതരാക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനുമാണ് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നത്. 2013ലാണ് അവസാനമായി കേന്ദ്ര സര്‍ക്കാര്‍ ഹാര്‍ബറിന് സംയുക്തപദ്ധതിയെന്ന നിലയില്‍ സഹായം നല്‍കുന്നത്. 2013ന് ശേഷം ഇതു വരെ ഒരു സഹായവും കേന്ദ്രം നല്‍കിയിട്ടില്ല. രണ്ട് ഹാര്‍ബറിലും സംസ്ഥാനമാണ് മുഴുവന്‍ തുകയും ചെലവഴിച്ചത്. ആദ്യം സംസ്ഥാനം ചെലവഴിച്ച് പിന്നീട് കേന്ദ്രം തുക നല്‍കുന്ന വിധമാണ് കേന്ദ്രസര്‍ക്കാര്‍ സ്‌കീമുള്ളത്. അതുമായി ബന്ധപ്പെട്ട യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റുകള്‍  കേന്ദ്രത്തിലേക്ക് എത്തിച്ചിട്ടുണ്ട്. രണ്ട് ഹാര്‍ബറുകളുടെയും തുകയായ 57 കോടി രൂപയില്‍ ഒരു തുകയും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. തുക എത്രയും വേഗം തരുമെന്നാണ് പ്രതീക്ഷ. ഫണ്ട് നോക്കിയിരുന്ന് പ്രവര്‍ത്തനം മുടക്കാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പദ്ധതി പൂര്‍ത്തീകരിച്ചത്. മൂന്ന് കേന്ദ്രമന്ത്രിമാരും കേന്ദ്ര സെക്രട്ടറിയും ഉദ്ഘാടന ചടങ്ങില്‍ എത്തുമെന്നറിയിച്ചിരുന്നെങ്കിലും അവസാനഘട്ടത്തില്‍ പിന്മാറിയത് ദൗര്‍ഭാഗ്യകരമായി. നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നും അത്യാവശ്യം വേണ്ട സഹായം കിഫ്ബി വഴിയാണ ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കടല്‍ക്ഷോഭം പ്രതിരോധിക്കാന്‍ പുതിയ സാങ്കേതിക വിദ്യ
കടല്‍ക്ഷോപഭത്തെയും തിരകളെയും പ്രതിരോധിക്കാനുമുള്ള പുതിയ സാങ്കേതിക വിദ്യ പരീക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. തീരദേശ സംരക്ഷണത്തിനായി മലകളും കുന്നുകളും ഇടിച്ച് നിരപ്പാക്കി പാറകള്‍ കടലില്‍ തള്ളുന്നത് എന്നെന്നേക്കുമായി നിര്‍ത്താനാണ് സര്‍ക്കാര്‍  ലക്ഷ്യമിടുന്നത്. പൂന്തുറയിലാണ് പുതിയ പദ്ധതി പരീക്ഷിക്കുന്നത്. ആദ്യം 700 മീറ്ററിലാണ് പ്രയോഗിക്കുക.  വിജയിച്ചാല്‍ അത് മൂന്ന് കിലോമീറ്ററിലേക്ക് നീട്ടാനാണ് പദ്ധതി. പരീക്ഷണം വിജയിച്ചാല്‍ കേരളത്തിന്റെ തീരദേശം മുഴുവനും ഇത് വ്യാപിപ്പിക്കും. പുതിയ പദ്ധതിക്കെതിരേ പല തടസങ്ങളും നേരിടുന്നുണ്ടെങ്കിലും ഇത് യാഥാര്‍ത്ഥ്യമാക്കാനുള്ള ധീരനിലപാടുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോവുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഏറെ പ്രതിസന്ധികള്‍ നേരിടുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിനാവശ്യമായ പശ്ചാത്തലസൗകര്യം ഒരുക്കുന്നതിന് വിട്ടുവീഴ്ചയില്ലാതെ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള നടപടികളാണ് നടന്നുവരുന്നത്.  സര്‍ക്കാരിന്റെ കാലത്ത് അഞ്ച് തുറമുഖമാണ് നിര്‍മാണം പൂര്‍ത്തിയാട്ടുള്ളത്. ഡിസംബറില്‍ മൂന്നെണ്ണം കൂടി പൂര്‍ത്തീകരിക്കുന്നതോടെ വര്‍ഷങ്ങളായി  നീണ്ടുപോയ  എട്ട് ഹാര്‍ബറുകള്‍ കമ്മീഷന്‍ ചെയ്യുന്ന അത്യപൂര്‍വ നേട്ടമായിരിക്കും സര്‍ക്കാര്‍ കൈവരിക്കുക. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നല്‍കി വരുന്ന എല്ലാ പിന്തുണ ഇനിയും തുടരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Keywords:  Ajanur, Kasaragod, news, Kerala, fishermen, Minister, Landing centres to be set up soon in Ajanur and Shiriya: Fisheries Minister

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia