city-gold-ad-for-blogger

സീതാംഗോളി കിന്‍ഫ്ര പാര്‍കിലെ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി ഉടമ

സീതാംഗോളി: (www.kasargodvartha.com 10.10.2021) സീതാംഗോളി കിൻഫ്രയിലുണ്ടായ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി ഉടമ.

വ്യവസായ കേന്ദ്രത്തിലെ വളംഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ചൂരിയിലെ എ എൻ ഫി യുടെ ഉടമസ്ഥതയിലുള്ള മലബാർ ആഗ്രോ ഇൻഡസ്ട്രീസിലെ വളം സൂക്ഷിക്കുന്ന ഹാളിലാണ്‌ ശനിയാഴ്‌ച രാവിലെ ഏഴോടെ തീപിടിച്ചത്‌. തൊഴിലാളികളെത്തിയപ്പോഴാണ് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടത്.
    
സീതാംഗോളി കിന്‍ഫ്ര പാര്‍കിലെ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി ഉടമ

തുടർന്ന് കാസർകോട് സ്‌റ്റേഷൻ ഓഫീസർ പി വി പ്രകാശൻ, സീനിയർ ഫയർ ഓഫീസർ കെ രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്നു യൂനിറ്റ്‌ അഗ്നിസേനയെത്തി നാലരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്‌. ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

Keywords:  Kasaragod, Kerala, News, Seethangoli, Cash, Worker, Employees, Fire, Accident, Fire force, Lakhs lost in fire in Sithangoli Kinfra.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia