Award | ജല അതോറിറ്റിയുടെ മികച്ച മീറ്റര്‍ റീഡര്‍ക്കുള്ള പുരസ്കാരം കാസര്‍കോട് ഓഫീസിലെ കെ വി വേണുഗോപാല്‍ ഏറ്റുവാങ്ങി
Dec 23, 2022, 18:38 IST
കാസര്‍കോട്: (www.kasargodvartha.com) കേരള വാടര്‍ അതോറിറ്റിയുടെ സംസ്ഥാനത്തെ ഏറ്റവും മികച്ച മീറ്റര്‍ റീഡര്‍ക്കുള്ള പുരസ്കാരം കാസര്‍കോട് വാടര്‍ അതോറിറ്റി ഓഫീസിലെ കെ വി വേണുഗോപാലിന് സമ്മാനിച്ചു. തിരുവനന്തപുരം ജലഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന് പുരസ്കാരം കൈമാറി. കീര്‍ത്തി പത്രവും മൊമന്റോയും ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്ക്കാരം.
ജല ജീവന് മിഷന്റെ ഭാഗമായി 82 ജല പരിശോധനാ ലാബുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പിക്കുന്ന ചടങ്ങിലാണ് വിവിധ മേഖലയിലെ ജീവനക്കാര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിന്റെ അടിസ്ഥാനത്തില്‍ പുരസ്കാരം നല്‍കിയത്. ഗതാഗത മന്ത്രി ആന്റണി രാജു, എംഎല്‍എ പി പ്രമോദ് തുടങ്ങി രാഷ്ട്രീയ- സാമൂഹിക രംഗത്തെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരള വാടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന് (ഐ എന്‍ ടി യു സി) ജില്ലാ സെക്രടറി കൂടിയായ വേണുഗോപാല്‍ കാഞ്ഞങ്ങാട് മഡിയന്‍ സ്വദേശിയാണ്. വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീജയാണ് ഭാര്യ. വര്‍ഷ വേണുഗോപാല്‍, ആനന്ദ് വേ ഗോപല്‍ എന്നിവര്‍ മക്കളാണ്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Award, Water Authority, KV Venugopal received award for best meter reader of Water Authority.
< !- START disable copy paste --> 