city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Literature | കെ വി കുമാരന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

KV Kumaran, Kendra Sahitya Akademi Award winner
Photo: Arranged

● എസ്.എൽ. ഭൈരപ്പയുടെ 'യാന'യുടെ മലയാള പരിഭാഷ 'യാനം' ആണ് പുരസ്‌കാരത്തിന് അർഹമായത്.
● കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
● ഡോ. ശിവരാമ കാരന്തിൻ്റെ 'ചോമന ദുഡി'യുടെ വിവർത്തകനാണ് അദ്ദേഹം.
● യശ്പാലിൻ്റെ 'കൊടുങ്കാറ്റടിച്ച നാളുകൾ', 'കൊലക്കയറിൻ്റെ കുരുക്ക് വരെ' എന്നീ കൃതികളും അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്.

കാസർകോട്: (KasargodVartha) പ്രശസ്ത വിവർത്തകൻ കെ.വി. കുമാരന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. എസ്.എൽ. ഭൈരപ്പയുടെ കന്നഡ നോവലായ 'യാന'യുടെ മലയാള പരിഭാഷയായ 'യാനം' ആണ് 2024-ലെ പുരസ്‌കാരത്തിന് അർഹമായത്. അടുത്തിടെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

കാസർകോട് ഉദുമ സ്വദേശിയായ കുമാരൻ മാസ്റ്റർ അണങ്കൂർ സുപ്രഭയിലാണ് താമസം. ഡോ. ശിവരാമ കാരന്തിൻ്റെ അനശ്വര നോവലായ 'ചോമന ദുഡി'യുടെ വിവർത്തകൻ കൂടിയാണ് അദ്ദേഹം. യശ്പാലിൻ്റെ 'കൊടുങ്കാറ്റടിച്ച നാളുകൾ', 'കൊലക്കയറിൻ്റെ കുരുക്ക് വരെ' തുടങ്ങിയ കൃതികളും അദ്ദേഹം ഹിന്ദിയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 'കൊച്ചുവിപ്ലവകാരികൾ', ഗോപാലകൃഷ്ണ പൈയുടെ 'സ്വപ്നസാരസ്വത' എന്നിവയാണ് മറ്റ് പ്രധാന വിവർത്തന കൃതികൾ. സർവജ്ഞൻ്റെ വചനങ്ങൾ കന്നഡയിൽ നിന്ന് മലയാളത്തിലേക്ക് അദ്ദേഹം മൊഴിമാറ്റി. കന്നഡയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കഥകളുടെ സമാഹാരം മാതൃഭൂമി ബുക്സ് ഉടൻ പ്രസിദ്ധീകരിക്കും.

1942 ജൂലൈ എട്ടിന് ജനിച്ച കെ.വി. കുമാരൻ മാസ്റ്റർ ഹൈസ്‌കൂൾ ഹിന്ദി അധ്യാപകൻ, ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ, എ.ഇ.ഒ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ, സമ്പൂർണ സാക്ഷരതാ പദ്ധതിയുടെ ജില്ലാ കോർഡിനേറ്റർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ച ശേഷം പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പ്രിൻസിപ്പലായും കാസർകോട്ടെ സ്‌കോളർ കോളേജിൻ്റെ പ്രിൻസിപ്പലായും പ്രവർത്തിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി രേഖപ്പെടുത്തൂ.

Translator KV Kumaran won the 2024 Kendra Sahitya Akademi Award for his Malayalam translation of SL Bhyrappa's Kannada novel 'Yana'. He has also received the Kerala Sahitya Akademi's comprehensive contribution award. Kumaran is known for translating several Kannada and Hindi works into Malayalam.

#KVKumaran, #SahityaAkademi, #Translation, #KannadaLiterature, #MalayalamLiterature, #LiteraryAward

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia