Lok Kerala Sabha | കുവൈറ്റ് ദുരന്തം: ലോകകേരള സഭ ഉദ്ഘാടനം വൈകിട്ട് 3 മണിയിലേക്ക് മാറ്റി; സമ്മേളനം രാത്രിയിലും തുടരും
കൊച്ചി വിമാനത്താവളത്തിലെത്തുന്ന മൃതദേഹങ്ങൾ ഉടൻ തന്നെ പ്രത്യേക ആംബുലൻസുകളിൽ വീടുകളിലെത്തിക്കാനുള്ള നടപടി നോർക്ക സ്വീകരിച്ചിട്ടുണ്ട്
തിരുവനന്തപുരം: (KasargodVartha) കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചിയിൽ എത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ14 ന് നടക്കുന്ന ലോകകേരള സഭയുടെ ഉദ്ഘാടനം വൈകിട്ട് മൂന്ന് മണിയിലേക്ക് മാറ്റി.
മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ കൊച്ചിയിലേക്ക് പോകുന്നതിനാലാണ് രാവിലെ 9.30ന് നടത്താനിരുന്ന ഉദ്ഘാടനത്തിൻ്റെ സമയം മാറ്റിയത്. കൊച്ചി വിമാനത്താവളത്തിലെത്തുന്ന മൃതദേഹങ്ങൾ ഉടൻ തന്നെ പ്രത്യേക ആംബുലൻസുകളിൽ വീടുകളിലെത്തിക്കാനുള്ള നടപടി നോർക്ക സ്വീകരിച്ചിട്ടുണ്ട്.
വൈകിട്ട് മൂന്ന് മണിയുടെ ഉദ്ഘാടനത്തിനു ശേഷം ലോകകേരള സഭയുടെ വിഷയാധിഷ്ഠിത സമ്മേളനങ്ങളും മേഖലാ സമ്മേളനങ്ങളും നടക്കും. രാത്രി ഭക്ഷണത്തിനു ശേഷവും സമ്മേളനം തുടരും.