city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kuthood | കെണിയിലകപ്പെട്ട ജീവിതങ്ങളുടെ കഥയുമായി 'കുത്തൂട്'; റിലീസ് വെള്ളിയാഴ്ച; നിർമാതാക്കൾ കാസർകോട്ടുകാരായ പ്രവാസികൾ

കാസർകോട്: (KasargodVartha) ഫോര്‍ ഫ്രണ്ട്സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ പ്രവാസികളായ കെ ടി നായര്‍, വേണുഗോപാല്‍ പാലക്കാല്‍, കൃഷ്ണകുമാര്‍ കക്കോട്ടമ, വിനോദ് കുമാര്‍ കരിച്ചേരി എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച്, പ്രദീപ് മണ്ടൂരിന്റെ തിരക്കഥയില്‍, നവാഗതനായ മനോജ് കെ സേതു, കാമറ, എഡിറ്റിംഗ് നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന കുത്തൂട് മാര്‍ച് 22ന് വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ കാസർകോട് പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
  
Kuthood | കെണിയിലകപ്പെട്ട ജീവിതങ്ങളുടെ കഥയുമായി 'കുത്തൂട്'; റിലീസ് വെള്ളിയാഴ്ച; നിർമാതാക്കൾ കാസർകോട്ടുകാരായ പ്രവാസികൾ

വടക്കേ മലബാറിലെ ചിലയിടങ്ങളില്‍ മീന്‍ പിടിക്കാനുപയോഗിച്ചു വരുന്ന ഒരുപകരണമാണ് കുത്തൂട്. ജീവിതാനുഭവങ്ങളുടെ കുത്തൂടുകളില്‍ പെട്ടുപിടയുന്ന ഒരു പറ്റം സാധാരണക്കാരുടെ കഥയാണ് സിനിമ പറയുന്നത്. മണ്ണും വെള്ളവും സംസ്‌കാരവും പൈതൃകവും ഇല്ലാതാവുന്നത് ദയനീയമായി കണ്ടിരിക്കേണ്ടിവരുന്ന കാഞ്ഞന്‍ എന്ന തെയ്യം കലാകാരന്റെ അതിതീവ്രമായ ആത്മ സംഘര്‍ഷങ്ങളാണ് സിനിമക്കാധാരം. മണ്ണും മനുഷ്യനും കലയും സംസ്‌കാരവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജീവിതവുമെല്ലാം സിനിമയുടെ വിഷയമാവുന്നുവെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.


പുതുമുഖ നടന്‍ വിനോദ് മുള്ളേരിയ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുത്തൂടില്‍ സന്തോഷ് കീഴാറ്റൂര്‍, സംസ്ഥാന ചലചിത്ര അവാര്‍ഡ് നേടിയ സിജി പ്രദീപ് എന്നിവരും അഭിജിത്ത്, ഉത്തമന്‍, രവീന്ദ്രന്‍ പെരിയാട്ട്, തമ്പാന്‍ കൊടക്കാട്, ദേവനന്ദ, നിരോഷ് തുടങ്ങി നാടക, സിനിമാ രംഗത്തെ ഒട്ടേറെ പുതുമുഖങ്ങളും വേഷമിടുന്നു. കാസർകോട് പെരിയ, ചെറുവത്തൂര്‍, കിഴക്കേമുറി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ജിനേഷ് കുമാര്‍ എരമം, പ്രദീപ് മണ്ടൂര്‍ എന്നിവരുടെ വരികള്‍ക്ക് ജയചന്ദ്രന്‍ കാവും താഴ സംഗീതം നല്‍കി സിതാര കൃഷ്ണകുമാര്‍, അലോഷി ആദം എന്നിവര്‍ പാടിയ ഗാനങ്ങൾ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. ആര്‍ട്: സുനീഷ് വടക്കുമ്പാടന്‍, ചമയം: വിനീഷ് ചെറുകാനം, പശ്ചാത്തല സംഗീതം: അനൂപ് വൈറ്റ്‌ലാന്റ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ : എ വി പുരുഷോത്തമന്‍, പ്രൊഡക്ഷൻ മാനജര്‍: അര്‍ജുന്‍, പിആര്‍ഒ: എ എസ് ദിനേശ് നിർവഹിക്കുന്നു.

കലാമൂല്യമുള്ള ഈ മികച്ച ചിത്രം എല്ലാവരും കാണണമെന്ന് സിനിമാ പ്രവർത്തകർ പറഞ്ഞു. കാസർകോട് ജില്ലയിൽ കാസർകോട് കൃഷ്ണ, മുള്ളേരിയ കർമംതോടി കാവേരി, കാഞ്ഞങ്ങാട് വിനായക വിജിഎം എന്നീ തീയേറ്ററുകളിലും ചിത്രം പ്രദർശനത്തിന് എത്തുന്നുണ്ട്. വാർത്താസമ്മേളനത്തില്‍ സംവിധായകൻ മനോജ് കെ സേതു, തിരക്കഥാകൃത്ത് പ്രദീപ് മണ്ടൂര്‍, നടന്മാരായ വിനോദ് മുള്ളേരിയ, സന്തോഷ് കീഴാറ്റൂര്‍, നിർമാതാക്കളായ വേണുഗോപാല്‍ പാലക്കാല്‍, കൃഷ്ണകുമാര്‍ കക്കോട്ടമ്മ എന്നിവർ പങ്കെടുത്തു.
  
Kuthood | കെണിയിലകപ്പെട്ട ജീവിതങ്ങളുടെ കഥയുമായി 'കുത്തൂട്'; റിലീസ് വെള്ളിയാഴ്ച; നിർമാതാക്കൾ കാസർകോട്ടുകാരായ പ്രവാസികൾ

Keywords: Kuthood, Movie, Malayalam News, Kasaragod, Theyyam, Four Friends Productions House, Script, Press Conference, State Film Award, Periye, Cheruvathur, 'Kuthood' to release on March 22.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia