city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Housing Project | മികവോടെ മലയോരം പദ്ധതിയിൽ കുഞ്ഞൂഞ്ഞ് ഹൗസ് നിർമാണം തുടങ്ങി

Kunjunj House construction under Mikavode Malayoram project in Chittarikkal
Photo: Arranged

● കെപിസിസി അംഗം ഹക്കീം കുന്നിൽ ഈ ചടങ്ങ് നിർവഹിച്ചു. 
● ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 


ചിറ്റാരിക്കൽ: (KasargodVartha) ജില്ല പഞ്ചായത്ത് മെമ്പർ ജോമോൻ ജോസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'മികവോടെ മലയോരം' പദ്ധതിയുടെ ഭാഗമായി കൊല്ലാടയിൽ നിർമിക്കുന്ന കുഞ്ഞൂഞ്ഞ് ഹൗസിന്റെ കട്ടിള വെയ്ക്കൽ നടന്നു. കെപിസിസി അംഗം ഹക്കീം കുന്നിൽ ഈ ചടങ്ങ് നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, ജോർജുകുട്ടി കരിമഠം, ജോസ് കുത്തിയതൊട്ടിൽ, അന്നമ്മ മാത്യു, ഷിജു കൊട്ടാരം, ബിജു മഠത്തിമ്യാലിൽ എന്നിവർ സംസാരിച്ചു.

വീടിന്റെ നിർമാണത്തിനുള്ള ധനസമാഹരണത്തിനായി പുറത്തിറക്കിയ സമ്മാന കൂപ്പണിന്റെ ആദ്യ വിൽപ്പന മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോർജുകുട്ടി കരിമഠം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജോമോൻ ജോസഫിന് നൽകി.

#MikavodeMalayoram, #HousingProject, #KeralaDevelopment, #SocialWelfare, #CommunityProjects, #KunjunjHouse

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia