Arrested | വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 2 പേര്‍ അറസ്റ്റില്‍
കുമ്പള: (www.kasargodvartha.com) വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് സുഹൈല്‍ (31), അബ്ദുല്‍ ഇര്‍ശാദ് എന്ന ലുട്ടാപ്പി ഇര്‍ശാദ് (31) എന്നിവരെയാണ് കുമ്പള എസ് ഐ വി കെ അനീഷും സംഘവും അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ജൂണ്‍ 12ന് രാത്രിയിലാണ് കേസിനാസ്പമായ സംഭവം നടന്നത്. വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറിയ ഒമ്പതംഗ സംഘം മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ചുക്കിരിയടുക്ക, ബൈതലയിലെ മുജീബ് റഹ് മാന്‍ (35) എന്നയാളെ മാരകായുധങ്ങള്‍ ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
സംഭവത്തില്‍ പ്രതികളായ ബാക്കി ഏഴുപേരെ തിരിച്ചറിഞ്ഞുവെന്നും ഉടന്‍ പിടിയിലാവുമെന്നും പൊലീസ് പറഞ്ഞു.
Keywords: News, Kerala, Kerala-News, Kumbla, Arrested, Murder Attempt, Case, Accused, Top-Headlines, Malayalam-News, Kumbla: Two arrested in murder attempt case.







