city-gold-ad-for-blogger

Accidental Death | വാഹനാപകടം: ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോളജ് വിദ്യാര്‍ഥി മരിച്ചു

കുമ്പള: (KasargodVartha) ബസും സ്‌കൂടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോളജ് വിദ്യാര്‍ഥി മരിച്ചു. ഒപ്പം പരുക്കേറ്റ സുഹൃത്ത് അപകടനില തരണം ചെയ്തു.

ഉപ്പള സോങ്കാലിലെ ഇബ്രാഹിം ഖലീല്‍ (23) ആണ് മംഗ്‌ളൂറിലെ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി 11.30 മണിയോടെ മരിച്ചത്. സുഹൃത്ത് ഉപ്പള മണിമുണ്ടയിലെ മുഹമ്മദ് മാസിന്‍ (24) അപകടനില തരണം ചെയ്തു.

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ കുമ്പള ഭാസ്‌കര നഗറിലാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂടര്‍ ബസിനടിയില്‍ കുടുങ്ങിയിരുന്നു. ഓടിക്കൂടിയ പ്രദേശവാസികളാണ് ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചത്.

Accidental Death | വാഹനാപകടം: ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോളജ് വിദ്യാര്‍ഥി മരിച്ചു

മംഗ്‌ളൂറിലെ കോളജില്‍ ബി.കോം വിദ്യാര്‍ഥിയായ ഇബ്രാഹിം ഖലീല്‍ ക്ലാസില്ലാത്ത സമയങ്ങളില്‍ ജോലി ചെയ്ത് വരികയായിരുന്നു. ജോലിയുടെ ഭാഗമായി സുഹൃത്തിനൊപ്പം സ്‌കൂടറില്‍ പോകുന്നതിനിടെയാണ് ദാരുണസംഭവം. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Accidental Death | വാഹനാപകടം: ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോളജ് വിദ്യാര്‍ഥി മരിച്ചു

Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Accident-News, Kumbla News, Road Accident, College Student, Admitted, Hospital, Injuries, Died, Kumbla road accident: College student who admitted to the hospital with serious injuries died.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia