city-gold-ad-for-blogger

Kumbla CHC | കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് 6 പതിറ്റാണ്ട് പിന്നിട്ട കെട്ടിടത്തില്‍; അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി മുറവിളി; ആരോഗ്യവകുപ്പിന് മൗനമെന്ന് ആക്ഷേപം

കുമ്പള: (www.kasargodvartha.com) നിരവധി പേര്‍ക്ക് ആശ്രയമായ കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി മുറവിളി ഉയരുമ്പോഴും ആരോഗ്യവകുപ്പിന് മൗനമെന്ന് ആക്ഷേപം. കാസര്‍കോട് ബ്ലോക് പഞ്ചായതിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിന് ആറ് പതിറ്റാണ്ട് കാലത്തെ പഴക്കമുണ്ട്. 1962 കാലഘട്ടത്തില്‍ നിര്‍മിച്ച കെട്ടിടം ഇപ്പോഴും അതേപടി നിലനില്‍ക്കുന്നു. ഒരുപക്ഷേ ജില്ലയിലും, സംസ്ഥാനത്തും ഇങ്ങനെയൊരു കാലപ്പഴക്കം ചെന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഏക സര്‍കാര്‍ ആശുപത്രിയായിരിക്കും കുമ്പള സി എച് സി എന്ന് ചികിത്സ തേടിയെത്തുന്നവര്‍ പറയുന്നു.
           
Kumbla CHC | കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് 6 പതിറ്റാണ്ട് പിന്നിട്ട കെട്ടിടത്തില്‍; അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി മുറവിളി; ആരോഗ്യവകുപ്പിന് മൗനമെന്ന് ആക്ഷേപം

സാമൂഹികാരോഗ്യ കേന്ദ്രങ്ങളൊക്കെ ജില്ലയിലും സംസ്ഥാനത്തും മികച്ച സൂപര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ടെങ്കിലും കുമ്പള നേരിടുന്നത് കനത്ത അവഗണനയാണ്. ആശുപത്രിയുടെ നവീകരണത്തിന് കാസര്‍കോട് ബ്ലോക് പഞ്ചായത് 10 കോടി രൂപയുടെ സമഗ്രമായ വികസന പദ്ധതികള്‍ സമര്‍പിച്ചിട്ട് കാലങ്ങളേറെയായി. കാസര്‍കോട് വികസന പാകേജില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇതിന് ആരോഗ്യവകുപ്പില്‍ നിന്ന് വേണ്ടത്ര ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.

കുമ്പള ഗ്രാമപഞ്ചായതിലെ തീരദേശ മേഖലയിലെ മീന്‍ തൊഴിലാളികളും, കര്‍ഷകരും ഉള്‍പെടെയുള്ള സാധാരണക്കാരായ രോഗികളാണ് കുമ്പള സി എച് സി യെ ആശ്രയിക്കുന്നത്. ദിവസേന 300 ഓളം രോഗികള്‍ ഇവിടെ എത്തുന്നുണ്ടെന്നാണ് കണക്ക്. സര്‍കാര്‍ സ്‌കൂള്‍- കോളജുകളിലെയും സ്വകാര്യ കോളജുകളിലെയും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഏറെ ആശ്രയിക്കുന്നതും ഈ സര്‍കാര്‍ ആശുപത്രിയെ തന്നെയാണ്. കാലപ്പഴക്കം ചെന്നതും, മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്നതും, യാതൊരുവിധത്തിലുള്ള അറ്റകുറ്റപ്പണികള്‍ നടത്താത്തതുമായ ആശുപത്രി കെട്ടിടത്തിന് അടിയന്തിര ചികിത്സ വേണമെന്ന് നിരന്തരമായി പ്രദേശവാസികളും സന്നദ്ധ സംഘടനകളും ആവശ്യപ്പെട്ട് വരികയാണ്. എന്നിട്ടും അധികൃതര്‍ ചെവി കൊള്ളുന്നില്ലെന്നാണ് പരാതി.
         
Kumbla CHC | കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് 6 പതിറ്റാണ്ട് പിന്നിട്ട കെട്ടിടത്തില്‍; അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി മുറവിളി; ആരോഗ്യവകുപ്പിന് മൗനമെന്ന് ആക്ഷേപം

കൂടാതെ, ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവും ഭൗതിക സാഹചര്യങ്ങളുടെ അഭാവവും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച കുടിവെള്ളം പോലും തടസപ്പെട്ടിരുന്നതായി പരാതിയുണ്ട്. കെട്ടിടത്തിന്റെ ചവിട്ടുപടിയൊക്കെ തകര്‍ന്നുകിടക്കുന്നത് രോഗികള്‍ക്കും ദുരിതമാകുന്നു. സി എച് സിയില്‍ ഡയാലിസിസ് തുടങ്ങാന്‍ അനുമതി ലഭിച്ചിരുന്നുവെങ്കിലും ഇതും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. കുമ്പളയില്‍ മാത്രം നൂറുകണക്കിന് വൃക്ക, കാന്‍സര്‍ രോഗികളുണ്ട്. ഇവര്‍ക്ക് നേരിയ ആശ്വാസം ലഭിക്കേ ണ്ടിയിരുന്ന ഡയാലിസിസ് സംവിധാനമാണ് ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നത്. ആശുപത്രിയുടെ സമഗ്ര വികസനത്തിന് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നതാണു പ്രദേശവാസികളുടെ ആവശ്യം.

Keywords: Kerala News, Malayalam News, Kumbla CHC, Kumbala News, Kasaragod News, Health News, Kumbla Community Health Center, Kumbla Community Health Center functioning in 60 years old building.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia