കോയിപ്പാടി-കൊപ്പളം തീരദേശ റോഡ് തകര്‍ന്നു
Jun 6, 2017, 10:11 IST
കുമ്പള: (www.kasargodvartha.com 06/06/2017) വര്‍ഷങ്ങളായി റീടാറിങ് ചെയ്യാത്ത കുമ്പള കോയിപ്പാടി-മൊഗ്രാല്‍ കൊപ്പളം തീരദേശ റോഡ് തകര്‍ന്നു. കോയിപ്പാടിയില്‍ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. കനത്ത മഴയില്‍ റോഡില്‍ വലിയ ഗര്‍ത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ഇത് വഴിയാത്രക്കാര്‍ക്ക് ഏറെ ദുരിതമാവുന്നു, ഒപ്പം ചെളിയഭിഷേകവും.
മഴക്ക് മുമ്പ് തന്നെ തകര്‍ന്ന റോഡ് അറ്റകുറ്റപ്പണികള്‍ ചെയ്യിപ്പിച്ച് ഗതാഗത യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ബന്ധപ്പെട്ടവര്‍ ചെവികൊള്ളാത്തതാണ് ഇപ്പോള്‍ കനത്ത മഴയില്‍ റോഡ് പൂര്‍ണ്ണമായും തകരാന്‍ കാരണമായതെന്ന് തീരദേശവാസികള്‍ പറയുന്നു. മഴ കനക്കുന്നതോടെ ഇത് വഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെടും, ഇത് പ്രദേശവാസികളായ നാട്ടുകാര്‍ക്കും ഒപ്പം നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ദുരിതമാവും.
2008-09 കാലയളവിലാണ് ഹാര്‍ബര്‍ ഫണ്ടും, ത്രിതല പഞ്ചായത്ത് ഫണ്ടും ഉപയോഗപ്പെടുത്തി ഒരു കോടി രൂപാ ചിലവില്‍ കുമ്പള കോയിപ്പാടി-മൊഗ്രാല്‍ കൊപ്പളം വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരദേശ റോഡ് നിര്‍മ്മിച്ചത്. പിന്നീടങ്ങോട്ട് റോഡ് തകര്‍ന്നിട്ടും ബന്ധപ്പെട്ടവര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് തീരദേശവാസികള്‍ പറയുന്നു. തകര്‍ന്നു കിടക്കുന്ന കോയിപ്പാടി ഭാഗത്തുള്ള ഒരു കിലോമീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് ഇപ്പോള്‍ നാട്ടുകാരുടെ ആവശ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kumbala, Road, Fund, Students, Kumbala coastal road damaged.