city-gold-ad-for-blogger

ദേശീയപാത അധികൃതര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു; പലയിടങ്ങളിലും അപകടക്കെണി, ദുരന്തം മാടിവിളിച്ച് കുക്കാര്‍ പാലം

ഉപ്പള: (www.kasargodvartha.com 12.05.2018) കാസര്‍കോട്- മംഗളൂരു ദേശീയപാതയില്‍ പലയിടങ്ങളിലും അപകടക്കെണി. മംഗല്‍പാടി സ്‌കൂളിനടുത്ത കുക്കാര്‍ പാലം ദുരന്തം മാടിവിളിക്കുകയാണ്. രണ്ടു വിള്ളലുകള്‍ രൂപപ്പെട്ടിട്ടും അധികൃധര്‍ക്ക് ഇതുവരെ അനങ്ങിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ടാങ്കര്‍ ലോറി മറിഞ്ഞു കൈവരികള്‍ തകര്‍ന്ന കരിങ്കല്‍ കെട്ടുകള്‍ താഴേക്കു വീഴുകയും, ബാക്കിയുള്ള കൈവരിയില്‍ കമ്പികള്‍ പുറത്തേക്കു പൊങ്ങി നില്‍ക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഇത് നന്നാക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

ദേശീയപാത അധികൃതര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു; പലയിടങ്ങളിലും അപകടക്കെണി, ദുരന്തം മാടിവിളിച്ച് കുക്കാര്‍ പാലം
അപകടം മാടി വിളിക്കുന്ന ഈ പാലത്തിന്റെ അവസ്ഥയെ പറ്റി പല തവണ അധികൃതരെ അറിയിച്ചിട്ടും പരാതി പറഞ്ഞിട്ടും നാളിതുവരെയായി യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. ഒരുപാട് പഴക്കമുള്ള പാലത്തിലൂടെ ദിനംപ്രതി കുക്കാര്‍ സ്‌കൂള്‍ കുട്ടികളടക്കം ആയിരക്കണക്കിന് യാത്രക്കാരും മംഗളൂരു ആശുപത്രിയിലേക്ക് അടക്കമുള്ള നിരവധി വാഹനങ്ങളും കടന്നു പോകുന്നു. കുക്കാര്‍ പാലം എത്രയും പെട്ടെന്ന് അറ്റകുറ്റ പണി നടത്തി യാത്രക്കാരുടെ ആശങ്ക അകറ്റണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ദേശീയപാത അധികൃതര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു; പലയിടങ്ങളിലും അപകടക്കെണി, ദുരന്തം മാടിവിളിച്ച് കുക്കാര്‍ പാലം

ദേശീയപാത അധികൃതര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു; പലയിടങ്ങളിലും അപകടക്കെണി, ദുരന്തം മാടിവിളിച്ച് കുക്കാര്‍ പാലം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Road, National highway, Accident, Bridge, Kukkar Bridge in Bad Condition. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia