city-gold-ad-for-blogger

Kudumbashree | തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കി കുടുംബശ്രീ; അവബോധ ക്ലാസ് നടത്തി

കാസര്‍കോട്: (KasargodVartha) തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിലകൊള്ളുന്ന പോഷ് ആക്ടിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്‍ അവബോധ ക്ലാസ് നല്‍കി. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ നിയമ പരിരക്ഷ ഉറപ്പാക്കുക, പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് നടത്തിയത്. ഇതിന്റെ ഭാഗമായി എ.ഡി.എം.സിമാരായ ഡി.ഹരിദാസ്, സി.എച്ച്.ഇക്ബാല്‍ ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ സംസാരിച്ചു.


Kudumbashree | തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കി കുടുംബശ്രീ; അവബോധ ക്ലാസ് നടത്തി



പോസ്റ്റര്‍ ജില്ലാ മിഷന്‍ ഓഫീസിലും സ്നേഹിത ജെന്‍ഡര്‍ ഹെല്പ് ഡെസ്‌ക് ഓഫീസിലും പതിപ്പിച്ചു. ഓരോ സി.ഡി.എസിലും പോസ്റ്റര്‍ പതിപ്പിക്കും. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍, വൈസ് ചെയര്‍പേഴ്സണ്‍മാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ സ്റ്റാഫ് അംഗങ്ങള്‍, ബ്ലോക്ക്കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ ഇന്റേണല്‍ കംപ്ലയിന്റ്സ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരുന്നു.

Keywords: News, Kerala, Kerala-News, Kasaragod-News, Kudumbashree, Awarness Class, Conducted, Labours, Women, Exploitation, Kasargod News, Collectrate, Kasargod: Kudumbashree Conducted awareness class.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia