city-gold-ad-for-blogger

Club Attacked | 'ക്ലബ് തകര്‍ത്തു, നാട്ടുകാരനെ മര്‍ദിച്ചു'; ഗുണ്ടാവിളയാട്ടമെന്ന് പരാതി

കാസര്‍കോട്: (www.kasargodvartha.com) കുട്‌ലുവില്‍ ഗുണ്ടാവിളയാട്ടമെന്ന് പരാതി. കുട്‌ലുവിലെ 'ശിവ മങ്കില ഫ്രണ്ട്സ് ക്ലബ്' രാത്രിയുടെ മറവില്‍ ഒരു സംഘം തകര്‍ത്തെന്നാണ് പരാതി. ബുധനാഴ്ച രാത്രി 11 മണിയോടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിന്റെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നാണ് ഉയരുന്ന ആരോപണം.

പ്രദേശവാസികളായ പ്രണയി (21), മാതൃസഹോദരി സരള (58) എന്നിവരെ വീട്ടില്‍ കയറി മര്‍ദിച്ചതായും പരാതിയുണ്ട്. തടയാന്‍ ചെന്ന സുഹൃത്തിനും മര്‍ദനമേറ്റു. പരുക്കേറ്റവരെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

നിരവധി കേസുകളില്‍ പ്രതിയായ കൗശിക്ക്, ധനരാജ്, മിഥുന്‍, നവനീത്, ലിതിന്‍ കൂടാതെ കണ്ടാലറിയുന്ന മൂന്ന് പേരും ചേര്‍ന്നാണ് തന്നെ വീട്ടില്‍ കയറി മര്‍ദിച്ചതെന്ന് യുവാവ് പറയുന്നു. നാടിന്റെ സമാധാനം ഇല്ലാതാക്കാനാണ് സാമൂഹ്യദ്രോഹ അക്രമം നടത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.  


Club Attacked | 'ക്ലബ് തകര്‍ത്തു, നാട്ടുകാരനെ മര്‍ദിച്ചു'; ഗുണ്ടാവിളയാട്ടമെന്ന് പരാതി

പാതിരാത്രിയാണ് കൗശിക്കും കൂട്ടുകാരും പ്രകോപനമൊന്നുമില്ലാതെ ആക്രമണം നടത്തിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ആക്രമണത്തില്‍ ശിവ മന്‍ കില ക്ലബ് ഇവര്‍ തകര്‍ക്കുകയായിരുന്നു.


Club Attacked | 'ക്ലബ് തകര്‍ത്തു, നാട്ടുകാരനെ മര്‍ദിച്ചു'; ഗുണ്ടാവിളയാട്ടമെന്ന് പരാതി

അതേസമയം, പ്രദേശത്തെ യുവാക്കള്‍ തമ്മിലുള്ള കൂട്ടതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി വരികയാണെന്നും പരാതി ലഭിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ടൗണ്‍ പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Kudlu, Complaint, Club Destroyed, Local Resident, Attacked, Kudlu: Complaint that club destroyed and local resident attacked by youths.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia