city-gold-ad-for-blogger

PK Faisal | വിദ്യാര്‍ഥികള്‍ക്കിടയില്‍ പിടിമുറുക്കിയ ലഹരിമാഫിയകളെ ചെറുക്കാന്‍ കെ എസ് യു ശക്തമാകണമെന്ന് പി കെ ഫൈസല്‍

കാസര്‍കോട്: (www.kasargodvartha.com) സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പോലും പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയകളെ ചെറുക്കാനും കാംപസുകളില്‍ ജനാധിപത്യശബ്ദം ഉയരാനും കെ എസ് യു ശക്തമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഡി സി സി പ്രസിഡണ്ട് പി കെ ഫൈസല്‍ പറഞ്ഞു. കെ എസ് യു കാസര്‍കോട് ജില്ലാ കമിറ്റി സംഘടിപ്പിച്ച ജന്മദിനാഘോഷവും വിദ്യാര്‍ഥി സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പരിപാടിയില്‍ കെ എസ് യു ജില്ലാ പ്രസിഡണ്ട് ജവാദ് പുത്തൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജെനറല്‍ സെക്രടറി പ്രവാസ് ഉണ്ണിയാടന്‍, മെറിന്‍ ജോസ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. സേവാദള്‍ സംസ്ഥാന ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി, കുഞ്ഞമ്പു നമ്പ്യാര്‍, കരുണ്‍ താപ്പ, റാശിദ് പള്ളിക്കര, നുഹ് മാന്‍ പള്ളങ്കോട്, ജോബിന്‍ സണ്ണി, സാദിഖ്, ആതിര, ആദര്‍ശ്, ജെറമിയ എന്നിവര്‍ സംസാരിച്ചു.

PK Faisal | വിദ്യാര്‍ഥികള്‍ക്കിടയില്‍ പിടിമുറുക്കിയ ലഹരിമാഫിയകളെ ചെറുക്കാന്‍ കെ എസ് യു ശക്തമാകണമെന്ന് പി കെ ഫൈസല്‍


Keywords: News, Kerala-News, Kerala, Kasaragod-News, School Area, School Students, Campus, KSU, Inauguration, Malayalam-News, KSU must be strong to fight drug mafia among students: PK Faisal.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia