Bus Service | കാഞ്ഞങ്ങാട് നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്കും തിരിച്ചും ബസ് സര്‍വീസുമായി കെഎസ്ആര്‍ടിസി; സമയം ഇങ്ങനെ
കാഞ്ഞങ്ങാട്: (www.kasargodvartha.com) ഉത്തരകേരളത്തിലെ പ്രവാസികൾ അടക്കമുള്ളവർക്ക് സന്തോഷ വാര്‍ത്ത. കാഞ്ഞങ്ങാട് നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്കും തിരിച്ചും ബസ് സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. നീലേശ്വരം, ചെറുവത്തൂർ, പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ, തലശേരി, മാഹി, വടകര, പയ്യോളി, കൊയിലാണ്ടി കോഴിക്കോട്, രാമനാട്ടുകര വഴിയാണ് ബസ് സർവീസ്.
കാഞ്ഞങ്ങാട് - കോഴിക്കോട്
* രാവിലെ 10.50 - കാഞ്ഞങ്ങാട്
* വൈകീട്ട് 04.00 - കോഴിക്കോട് കെഎസ്ആര്‍ടിസി ടെർമിനൽ
* വൈകീട്ട് 05.00 - കോഴിക്കോട് വിമാനത്താവളം
കോഴിക്കോട് വിമാനത്താവളം - കാഞ്ഞങ്ങാട്
* വൈകീട്ട് 5.45 - കോഴിക്കോട് വിമാനത്താവളം
* വൈകീട്ട് 07.00 - കോഴിക്കോട് കെഎസ്ആര്‍ടിസി ടെർമിനൽ
* കണ്ണൂർ റെയിൽവേ സ്റ്റേഷൻ - എക്സിക്യൂടീവ് കണക്ഷൻ ഉണ്ടായിരിക്കും.
* രാത്രി 01.30 - കാഞ്ഞങ്ങാട്.
Keywords: Kanhangad, news, Kerala, Top-Headlines, Train, Time, KSRTC Bus Service To Kozhikode Airport.







