city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accident | ഇടുക്കിയില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച് കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു; 4 പേര്‍ക്ക് ദാരുണാന്ത്യം

KSRTC bus overturned in Idukki, Kerala
Photo: Idukki PRD

● മാവേലിക്കരയില്‍ നിന്നുള്ളവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.
● മൂന്ന് ജീവനക്കാരും 34 യാത്രക്കാരുമാണ് ബസില്‍ ഉണ്ടായിരുന്നത്. 
● കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിലുള്ള ഭാഗം സ്ഥിരം അപകട മേഖല.

ഇടുക്കി: (KasargodVartha) പുല്ലുപാറക്ക് സമീപം കെ എസ് ആര്‍ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരുക്കേറ്റു. മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. 

മാവേലിക്കര സ്വദേശികളായ രമാ മോഹന്‍ (51), അരുണ്‍ ഹരി, സംഗീത്, ബിന്ദു എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ പീരുമേട്ടിലെയും മുണ്ടക്കയത്തെയും ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് ജീവനക്കാരും 34 യാത്രക്കാരുമാണ് ബസില്‍ ഉണ്ടായിരുന്നത്. 

തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. ഞായറാഴ്ച വെളുപ്പിനെയാണ് ബസ് തഞ്ചാവൂരിലേക്ക് പോയത്. തിങ്കളാഴ്ച രാവിലെ അഞ്ചിന് ബസ് മാവേലിക്കര ഡിപ്പോയില്‍ തിരിച്ച് എത്തേണ്ടതായിരുന്നു. ഇതിനിടെയാണ് അപകടം. 

വിനോദയാത്രാ സംഘം മടക്കയാത്രയിലാണ് ബസ് അപകടത്തില്‍ പെട്ടത്. വളവില്‍വെച്ച് ബസ് നിയന്ത്രണം വിട്ട് 30 അടിയോളം താഴ്ചയിലേക്ക് പോയെന്നാണ് വിവരം. എന്നാല്‍ മരങ്ങളില്‍ തട്ടി ബസ് നിന്നു. ബസിന്റെ ബ്രേക്ക് പോയതാകാം അപകട കാരണമെന്നാണ് ഡ്രൈവര്‍ പറയുന്നത്. അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.

ഹൈവേ പൊലീസ് സംഘവും മോട്ടോര്‍ വാഹന വകുപ്പ് സംഘവും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി എത്തി. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയില്‍ കൊടും വളവുകള്‍ നിറഞ്ഞ റോഡില്‍ ഒരു ഭാഗം കൊക്കയാണ്. സ്ഥിരം അപകട മേഖലയായ ഇവിടെ കഴിഞ്ഞദിവസം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനവും അപകടത്തില്‍പ്പെട്ടിരുന്നു. 

#KSRTCAccident #Idukki #Kerala #India #Tragedy #Rescue #Safety

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia