KSRTC Accident | റോഡരികില്‍ മാങ്ങ ശേഖരിക്കുകയായിരുന്നവര്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി ബസ് പാഞ്ഞുകയറി; അപകടത്തില്‍ 3 പേര്‍ക്ക് പരുക്ക്

● പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്.
● ദേശീയപാത 766ല്‍ താമരശ്ശേരി അമ്പായത്തോടാണ് സംഭവം.
● പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരം.
കോഴിക്കോട്: (KasargodVartha) താമരശ്ശേരിയില്‍ ദേശീയപാതയില്‍ പുലര്‍ച്ചെ നടന്ന ദാരുണമായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. റോഡരികില്‍ മാങ്ങ പെറുക്കുകയായിരുന്നവര്‍ക്കാണ് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിടിച്ച് ഗുരുതരമായി പരുക്കേറ്റത്.
പുലര്‍ച്ചെ അഞ്ചു മണിയോടെ ദേശീയപാത 766ല്‍ താമരശ്ശേരി അമ്പായത്തോടാണ് അപകടമുണ്ടായത്. റോഡില്‍ മാങ്ങ പെറുക്കുന്നവര്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. അമ്പായത്തോട് അറമുക്ക് ഗഫൂര്‍ (53), കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാര്‍ (42) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
മാവിന്റെ കൊമ്പ് റോഡിലേക്ക് ഒടിഞ്ഞുവീണിരുന്നു. ഇതിലുണ്ടായിരുന്ന മാങ്ങ ശേഖരിച്ചുകൊണ്ടിരിക്കെയാണ് കെഎസ്ആര്‍ടിസി ബസ് എത്തിയത്. ഇവര്‍ക്കിടയിലേക്ക് വാഹനം പാഞ്ഞുകയറുകയായിരുന്നുവെന്നാണ് വിവരം. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡീലക്‌സ് ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ വിവരങ്ങൾക്കായി ഷെയർ ചെയ്യുക.
KSRTC Swift bus ran into people collecting mangoes by the roadside in Thamarassery, Kozhikode, injuring three. One person is in critical condition.
#KSRTCAccident, #RoadAccident, #Kozhikode, #KeralaNews, #BusAccident, #TrafficAccident