city-gold-ad-for-blogger

ട്രാൻസ്ഫോർമർ സ്ഥാപിച്ചതിന്റെ ഫീസ് അടച്ചില്ലെന്ന്; വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുമെന്ന് സർകാർ സ്കൂളിന് കെഎസ്ഇബിയുടെ നോടീസ്

മൊഗ്രാൽ: (www.kasargodvartha.com 18.01.2022) കഴിഞ്ഞവർഷം മൊഗ്രാൽ ഗവ. വൊകേഷനൽ ഹയർ സെകൻഡറി സ്കൂളിന് സമീപം സ്ഥാപിച്ച പുതിയ ട്രാൻസ്ഫോർമറിന്റെ ഫീസ് ഇനത്തിൽ 3,11,527 രൂപ കെഎസ്ഇബിക്ക് അടക്കുന്നതിൽ കാലതാമസം വരുത്തിയതിനാൽ സ്കൂളിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്ന് കാണിച്ച് കുമ്പള കെഎസ്ഇബി ഓഫീസിൽ നിന്ന് ഹെഡ്മാസ്റ്റർക്ക് നോടീസ്.

     
ട്രാൻസ്ഫോർമർ സ്ഥാപിച്ചതിന്റെ ഫീസ് അടച്ചില്ലെന്ന്; വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുമെന്ന് സർകാർ സ്കൂളിന് കെഎസ്ഇബിയുടെ നോടീസ്


2021 ഓഗസ്റ്റ് മാസത്തിലാണ് മൊഗ്രാൽ സ്കൂളിന് പുതുതായി പണിത കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷൻ സ്ഥാപിക്കണമെന്ന് സ്കൂൾ അധികൃതർ കെഎസ്ഇബിയോട് ആവശ്യപ്പെട്ടത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ കെട്ടിടത്തിന് കണക്ഷൻ നൽകണമെങ്കിൽ പുതുതായി ട്രാൻസ്ഫോർമർ സ്ഥാപിക്കണമെന്ന് കെഎസ്ഇബി നിർദേശിച്ചതിനെ തുടർന്നാണ് ട്രാൻസ്ഫോമർ സ്ഥാപിക്കേണ്ടി വന്നത്.

കോവിഡ് രോഗികളെ താമസിപ്പിക്കാൻ ജില്ലാഭരണകൂടത്തിന്റെ നിർദേശത്തെ തുടർന്ന് കഴിഞ്ഞ വർഷം ഈ കാലയളവിൽ മൊഗ്രാൽ സ്കൂളിൽ ഡൊമിസിൽകെയർ പദ്ധതിക്കായി കെട്ടിടം തുറന്നു കൊടുത്തിരുന്നു. നൂറുകണക്കിന് രോഗികൾ ഇവിടെ താമസിച്ചിരുന്നതുമാണ്. ഈ പദ്ധതിക്ക് വേണ്ടിയാണ് തിടുക്കത്തിൽ ട്രാൻസ്ഫോർമർ സ്ഥാപിച്ചതും. ഈ മാസം 29 ന് മുമ്പ് തുക അടച്ചിരിക്കണമെന്നും അല്ലാത്തപക്ഷം വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നുമാണ് കെഎസ്ഇബിയുടെ നോടീസിൽ പറയുന്നത്. ജില്ലാ പഞ്ചായത്തിനാണ് സ്കൂളിൻറെ ചുമതല.

സ്കൂളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാനുള്ള കെഎസ്ഇബിയുടെ തീരുമാനത്തിനെതിരെ നാട്ടുകാരും, പിടിഎയും, സന്നദ്ധ സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ബന്ധപ്പെട്ടവർക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് സ്കൂൾ അധികൃതർ.


Keywords: Kasaragod, Kerala, News, Mogral, Electricity, Electric post, School, Kumbala, COVID-19, Complaint, KSEB issues notice to government school.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia