city-gold-ad-for-blogger

KSEB Chairman replaced | വിവാദങ്ങള്‍ക്കൊടുവില്‍ കെഎസ്ഇബി ചെയര്‍മാന്റെ കസേര തെറിച്ചു; ബി അശോക് ഇനി കൃഷി വകുപ്പ് സെക്രടറി

തിരുവനന്തപുരം: (www.kasargodvartha.com) ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കെഎസ്ഇബി ചെയര്‍മാന്റെ കസേര തെറിച്ചു. ബി അശോക് ഇനി കൃഷി വകുപ്പ് സെക്രടറിയാകും. വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായി വെള്ളിയാഴ്ച ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് നടപടി. യൂനിയനുകളുമായുള്ള നിരന്തര തര്‍ക്കത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ മാറ്റാനായി സമ്മര്‍ദം ഉണ്ടായിരുന്നു. എന്നാല്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പിന്തുണ അശോകന് ഉണ്ടായിരുന്നു. പക്ഷെ, സിപിഎം ശക്തമായ നിലപാട് സ്വീകരിച്ചതോടെ മന്ത്രിക്ക് ഒന്നും ചെയ്യാനായില്ലെന്നാണ് അറിയുന്നത്.
  
KSEB Chairman replaced | വിവാദങ്ങള്‍ക്കൊടുവില്‍ കെഎസ്ഇബി ചെയര്‍മാന്റെ കസേര തെറിച്ചു; ബി അശോക് ഇനി കൃഷി വകുപ്പ് സെക്രടറി

രാജന്‍ എന്‍ കോബ്രഹെഡെ പുതിയ ചെയര്‍മാനാകും. സമരം നടത്തിയതിനെ തുടര്‍ന്ന് സിപിഎം അനുകൂല യൂനിയന്‍ നേതാക്കള്‍ക്കെതിരെ ബി അശോക് നടപടി എടുത്തിരുന്നു. സിപിഎം അനുകൂല യൂനിയന്‍ നേതാവിനെതിരെ ഒരു ലക്ഷത്തിലധികം രൂപയുടെ പിഴയും ചുമത്തുകയും ചെയ്തു. മുന്‍ വൈദ്യുതി മന്ത്രി എംഎം മണിയുടെ സ്റ്റാഫില്‍ ഡെപ്യൂടേഷനില്‍ ജോലി ചെയ്യവേ കെഎസ്ഇബി വാഹനം അനധികൃതമായി ഉപയോഗിച്ചെന്ന് കാട്ടിയാണ് പിഴ ചുമത്തിയത്.

Keywords:  Thiruvananthapuram, Kerala, News, Top-Headlines, Controversy, Electricity, Farmer, CPM, Minister, KSEB Chairman replaced; B Ashok is now the Secretary of Agriculture Department.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia