city-gold-ad-for-blogger

Ego battle | അയ്യപ്പനും കോശിയും കളി തുടര്‍ന്ന് കെ എസ് ഇ ബിയും മോടോര്‍ വാഹന വകുപ്പും; ബോര്‍ഡ് അനധികൃതമായി വെച്ചുവെന്ന് കാട്ടി ജീപിന് പിഴയിട്ടു; അടുത്ത പ്രകടനം ഉടനെന്ന് സോഷ്യല്‍ മീഡിയ

കാസര്‍കോട്: (www.kasargodvartha.com) അയ്യപ്പനും കോശിയും എന്ന സിനിമയില്‍ കോശിയും അയ്യപ്പനും നടത്തുന്ന ഏറ്റുമുട്ടലും പോര്‍വിളിയും പോലെ കേരളത്തില്‍ മോടോര്‍ വാഹന വകുപ്പും കെ എസ് ഇ ബിയും തമ്മിലുള്ള പോര് തുടരുന്നു. കഴിഞ്ഞ ദിവസം കറന്തക്കാടുള്ള ആര്‍ ടി ഒ എന്‍ഫോഴ്സ്മെന്റ് ഓഫീസിന്റെ വൈദ്യുതി ബില്‍ അടച്ചില്ലെന്ന കാരണത്താല്‍ ഫ്യൂസ് ഊരിയതിന് പിന്നാലെ തിങ്കളാഴ്ച കെ എസ് ഇ ബി എന്ന ബോര്‍ഡ് അനധികൃതമായി വെച്ചുവെന്ന് ചൂണ്ടിക്കാട്ടി ജീപിന് മോടോര്‍ വാഹന വകുപ്പ് പിഴയിട്ടു. കാസര്‍കോട്ട് കെ എസ് ഇ ബിയുടെ പ്രോജക്ട് മാനജ്മെന്റിന് വേണ്ടി ഓടുന്ന ജീപിനാണ് 3250 രൂപ പിഴയിട്ടത്.
      
Ego battle | അയ്യപ്പനും കോശിയും കളി തുടര്‍ന്ന് കെ എസ് ഇ ബിയും മോടോര്‍ വാഹന വകുപ്പും; ബോര്‍ഡ് അനധികൃതമായി വെച്ചുവെന്ന് കാട്ടി ജീപിന് പിഴയിട്ടു; അടുത്ത പ്രകടനം ഉടനെന്ന് സോഷ്യല്‍ മീഡിയ

എഐ കാമറ നിലവില്‍ വന്നതോടെ, രണ്ടാഴ്ച മുമ്പ് വയനാട് കല്‍പറ്റയില്‍ കെ എസ് ഇ ബി കരാര്‍ ജീവനക്കാര്‍ ജീപില്‍ തോട്ടി കെട്ടിക്കൊണ്ട് പോയതിന് പിഴയിട്ടതാണ് പോരിന് തുടക്കമായത്. 20,500 രൂപയാണ് അന്ന് കെ എസ് ഇ ബിക്ക് പിഴയിട്ടത്. ഇത് വലിയ ചര്‍ചാ വിഷയമായതോടെ മട്ടന്നൂരിലെ എഐ കാമറ കണ്‍ട്രോള്‍ റൂമിന്റെ ഫ്യൂസ് ഊരിയാണ് കെ എസ് ഇ ബി പകരം വീട്ടിയത്. ഏപ്രില്‍, മെയ് മാസത്തെ ബില്‍ തുകയായ 52,820 രൂപ കുടിശിക വന്നതിന്റെ പേരിലാണ് മോടോര്‍ വാഹന വകുപ്പിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.

ALSO READ:
വൈദ്യുതി ബിൽ അടക്കാത്തതിന് കാസർകോട്ട് ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി; തോട്ടി കൊണ്ടുപോയതിന് പിഴ ഈടാക്കിയതിന്റെ കലിപ്പ് തീര്‍ന്നില്ലേ എന്ന് നെറ്റിസെന്‍സ്; പൊതുജനങ്ങളൂം ഉദ്യോഗസ്ഥരും വലഞ്ഞു

പിന്നീടാണ് കാസര്‍കോട് ആര്‍ ടി ഒ എന്‍ഫോഴ്സ്മെന്റ് ഓഫിസിന്റെ ഫ്യൂസ് കഴിഞ്ഞ ദിവസം ഊരിയത്. എഐ കാമറയുടെ അടക്കം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഓഫീസിന്റെ ഫ്യൂസ് ഊരിയതോടെ ജോലികള്‍ തകിടം മറിഞ്ഞിരുന്നു. രണ്ട് മാസത്തെ കുടിശിക അടക്കാനുണ്ടെന്നതിന്റെ പേരിലായിരുന്നു വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ബില്‍ തുക മോടോര്‍ വാഹന വകുപ്പ് അധികാരികള്‍ അനുവദിക്കുന്നതില്‍ വന്ന കാലതാമസമാണ് ബില്‍ അടയ്ക്കാന്‍ കഴിയാതിരുന്നതെന്ന് മോടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു.

സാധാരണഗതിയില്‍ ബില്‍ അടയ്ക്കാനുള്ള സമയം കഴിഞ്ഞും ഒരു മാസം വരെ സാവകാശം നല്‍കാറുണ്ടെന്നും എന്നാല്‍ പ്രതികാര നടപടിയുടെ ഭാഗമായാണ് ഫ്യൂസ് ഊരിയതെന്നുമാണ് ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചത്. ഇതിന് തിരിച്ചടിയായാണ് കെ എസ് ഇ ബിയുടെ ബോര്‍ഡ് വെച്ച് ഓടിയ ജീപിന് മോടോര്‍ വാഹന വകുപ്പ് ഇപ്പോള്‍ പിഴയിട്ടതെന്നാണ് ആക്ഷേപം. കെ എസ് ഇ ബിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ ഇനിയും നടപടി ഉണ്ടായാല്‍ സോളാര്‍ ഉള്‍പെടെയുള്ള ബദല്‍ മാര്‍ഗത്തിലേക്ക് തിരിയേണ്ടി വരുമെന്ന് ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
           
Ego battle | അയ്യപ്പനും കോശിയും കളി തുടര്‍ന്ന് കെ എസ് ഇ ബിയും മോടോര്‍ വാഹന വകുപ്പും; ബോര്‍ഡ് അനധികൃതമായി വെച്ചുവെന്ന് കാട്ടി ജീപിന് പിഴയിട്ടു; അടുത്ത പ്രകടനം ഉടനെന്ന് സോഷ്യല്‍ മീഡിയ

സര്‍കാരിന്റെ രണ്ട് വകുപ്പുകള്‍ തമ്മിലുള്ള പോര് തുടരുന്നതിനിടെ ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലും ട്രോളും പ്രതികരണവും സജീവമായിട്ടുണ്ട്. അടുത്ത പ്രകടനം അല്‍പനേരത്തെ ഇടവേളയ്ക്ക് ശേഷം ഉണ്ടാകുമെന്നാണ് പുതിയ സംഭവ വികാസങ്ങളോട് നെറ്റിസന്‍സ് പ്രതികരിച്ചത്.

Keywords: KSEB, RTO, MVD, Malayalam News, Social Media, Kerala News, Kasaragod News, Social Media, KSEB and MVD Battle, Latest Kerala News, Trending News, KSEB and MVD continues ego battle.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia