city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

CPM | പ്രമുഖ വ്യവസായി കെ എസ്‌ അബ്ദുർ റഹ്‌മാൻ ഹാജിയും കുടുംബവും സിപിഎമിൽ ചേർന്നു; ജില്ലാ കമിറ്റി ഓഫീസിൽ സ്വീകരണം; മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനം

കാസർകോട്: (KasargodVartha) പ്രമുഖ വ്യവസായി കെ എസ്‌ അബ്ദുർ റഹ്‌മാൻ ഹാജിയും കുടുംബവും സിപിഎമിൽ ചേർന്നു. ജില്ലാ കമിറ്റി ഓഫീസിൽ അദ്ദേഹത്തിനും മകൻ അബ്ദുല്ല അബ്ദുർ റഹ്‌മാൻ, കോൺഗ്രസ് വിട്ടെത്തിയ സി ബി ഹനീഫിനും സ്വീകരണം നൽകി. സിപിഎം ജില്ലാ സെക്രടറി എംവി ബാലകൃഷ്ണൻ ഷോൾ അണിയിച്ച് ഇവരെ പാർടിയിലേക്ക് സ്വാഗതം ചെയ്തു.  

CPM | പ്രമുഖ വ്യവസായി കെ എസ്‌ അബ്ദുർ റഹ്‌മാൻ ഹാജിയും കുടുംബവും സിപിഎമിൽ ചേർന്നു; ജില്ലാ കമിറ്റി ഓഫീസിൽ സ്വീകരണം; മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനം

വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ തളങ്കരയിലെ കെ എസ്‌ അബ്ദുർ റഹ്‌മാൻ മുസ്ലിംലീഗ്‌ മുൻ ജില്ലാ പ്രസിഡന്റ്‌ കെ എസ്‌ അബ്ദുല്ലയുടെ സഹോദരിയുടെ മകൻ കൂടിയാണ്. മകൻ അബ്ദുല്ല അബ്ദുർ റഹ്‌മാൻ ഗൾഫിൽ വ്യവസായിയാണ്. മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനമാണ് കെ എസ്‌ അബ്ദുർ റഹ്‌മാൻ സ്വീകരണ ചടങ്ങിൽ ഉയർത്തിയത്.

CPM | പ്രമുഖ വ്യവസായി കെ എസ്‌ അബ്ദുർ റഹ്‌മാൻ ഹാജിയും കുടുംബവും സിപിഎമിൽ ചേർന്നു; ജില്ലാ കമിറ്റി ഓഫീസിൽ സ്വീകരണം; മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനം


 പാർടിയുടെ സാധാരണ പ്രവർത്തകനായി തന്നെ അംഗീകരിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന്‌ അബ്ദുർ റഹ്‌മാൻ ഹാജി പറഞ്ഞു. മതന്യൂനപക്ഷങ്ങൾക്ക്‌ കേരളത്തിൽ ആശ്രയിക്കാൻ കഴിയുന്ന ഏക പാർടിയാണ്‌ സിപിഎം. മതത്തെ കച്ചവടവൽക്കരിക്കുകയാണ്‌ മുസ്ലിം ലീഗ് ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. വിശ്വാസികൾക്ക്‌ ഒരിക്കലും ലീഗിന്റെ കച്ചവടത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും അബ്ദുർ റഹ്‌മാൻ ഹാജി കൂട്ടിച്ചേർത്തു.





ചടങ്ങിൽ ജില്ലാ പഞ്ചായത് വൈസ്‌ പ്രസിഡന്റ്‌ ശാനവാസ്‌ പാദൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രടറിയറ്റംഗങ്ങളായ വി വി രമേശൻ, എം സുമതി, ജില്ലാകമിറ്റിയംഗങ്ങളായ ടി കെ രാജൻ, ടി എം എ കരീം, അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ സി ശുകൂർ, സി ബി ഹനീഫ് എന്നിവരും സംസാരിച്ചു. ഏരിയാ സെക്രടറി കെ എ മുഹമ്മദ്‌ ഹനീഫ് സ്വാഗതം പറഞ്ഞു.

Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, KS Abdur Rahman Haji, CPM, Politics, KS Abdur Rahman Haji and family joined CPM. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia