city-gold-ad-for-blogger

Education | കെഎസ് അബ്ദുല്ല സ്‌കൂളില്‍ റോബോടിക്‌സ് കോഡിംഗ് - എഐ ട്രെയിനിങ് ആരംഭിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com) കെഎസ് അബ്ദുല്ല ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും അടുത്ത അധ്യയന വര്‍ഷം മുതല്‍ റോബോടിക് കോഡിംഗ്-എ ഐ പരിശീലനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് സ്‌കൂള്‍ മാനജ്‌മെന്റ് കമിറ്റി പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കോഡ്- റോബോ കംപനിയുമായി സ്‌കൂള്‍ മാനജ്‌മെന്റ് കരാര്‍ ഒപ്പുവെച്ചു.
   
Education | കെഎസ് അബ്ദുല്ല സ്‌കൂളില്‍ റോബോടിക്‌സ് കോഡിംഗ് - എഐ ട്രെയിനിങ് ആരംഭിക്കുന്നു

ആധുനിക സജ്ജീകരണങ്ങളോട് കൂടിയ എഐ റോബോടിക് ലാബ് സ്‌കൂളില്‍ സജ്ജമാക്കിയതായും പരിശീലനത്തിനായി ചിലവ് വരുന്ന തുക രക്ഷിതാക്കളില്‍ നിന്നും ഫീസായി ഈടാക്കില്ലെന്നും സ്‌കൂള്‍ മാനജ്‌മെന്റ് കമിറ്റി പ്രതിനിധികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ എസ് അന്‍വര്‍ സാദത്ത്, കെ എസ് ശഹബാസ് ഹുസൈന്‍, ടി കെ മുഹമ്മദ് സ്വാദിഖ്, പ്രിന്‍സിപല്‍ പി അബ്ദുല്ല കുഞ്ഞി, പിടിഎ പ്രസിഡന്റ് എ ബി ശാഫി, കോഡ്- റോബോ കംപനി മേധാവി രജനീഷ് എന്നിവര്‍ സംബന്ധിച്ചു.

Keywords:  KS Abdullah School, Kerala News, Malayalam News, Education News, AI Training, Kasaragod News, KS Abdullah School Launches Robotics Coding - AI Training.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia