city-gold-ad-for-blogger

Health Scheme | കെ എസ് അബ്ദുല്ല മെമോറിയല്‍ - സി എച് സെന്റര്‍ ഹെല്‍ത് കെയര്‍ സ്‌കീമിന് തുടക്കമായി; നിര്‍ധന രോഗികള്‍ക്ക് തണലാകും; ലഭ്യമാക്കുക സൗജന്യ നിരക്കില്‍ ചികിത്സ

തളങ്കര: (www.kasargodvartha.com) കാസര്‍കോട് സി എച് സെന്റര്‍ തളങ്കര കെ എസ് അബ്ദുല്ല ആശുപത്രിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന കെ എസ് അബ്ദുല്ല മെമോറിയല്‍ സി എച് സെന്റര്‍ ഹെല്‍ത് കെയര്‍ സ്‌കീമിന് തുടക്കമായി. കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളിലെ നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വാര്‍ഡ് അടിസ്ഥാനത്തില്‍ പാവപ്പെട്ട രോഗികളെ കണ്ടെത്തി അവര്‍ക്ക് ഹെല്‍ത് കാര്‍ഡ് നല്‍കും.
    
Health Scheme | കെ എസ് അബ്ദുല്ല മെമോറിയല്‍ - സി എച് സെന്റര്‍ ഹെല്‍ത് കെയര്‍ സ്‌കീമിന് തുടക്കമായി; നിര്‍ധന രോഗികള്‍ക്ക് തണലാകും; ലഭ്യമാക്കുക സൗജന്യ നിരക്കില്‍ ചികിത്സ

അശരണർക്ക് കൈത്താങ്ങും ആശ്രയവുമാവുന്നതിൽ പേരുകേട്ടവരാണ് കെ എസ് അബ്ദുല്ലയും സി എച് സെന്ററും. ആ പാത പിന്തുടർന്നാണ് കെ എസ് അബ്ദുല്ലയുടെ ഓർമയ്ക്കായി കെ എസ് അബ്ദുല്ല ആശുപത്രിയും, കാസർകോട് സി എച് സെന്ററും നിർധനർക്ക് ഏറെ പ്രയോജനകരമായ ആരോഗ്യ പദ്ധതിക്ക് കൈകോർത്തിരിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം തളങ്കര കെ എസ് അബ്ദുല്ല ആശുപത്രിയില്‍ വെച്ച് നടന്ന ചടങ്ങില്‍ സി എച് സെന്റര്‍ ചെയര്‍മാന്‍ അബ്ദുല്ലത്വീഫ് ഉപ്പള ഗേറ്റ് നിര്‍വഹിച്ചു. വര്‍കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ് അധ്യക്ഷത വഹിച്ചു. ജെനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹ്മദ് അലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രി ചെയര്‍മാന്‍ കെ എസ് അന്‍വര്‍ സാദത് പദ്ധതി വിശദീകരണം നടത്തി.
   
Health Scheme | കെ എസ് അബ്ദുല്ല മെമോറിയല്‍ - സി എച് സെന്റര്‍ ഹെല്‍ത് കെയര്‍ സ്‌കീമിന് തുടക്കമായി; നിര്‍ധന രോഗികള്‍ക്ക് തണലാകും; ലഭ്യമാക്കുക സൗജന്യ നിരക്കില്‍ ചികിത്സ

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍, സി എച് സെന്റര്‍ ട്രഷറര്‍ എന്‍എ അബൂബകര്‍ ഹാജി, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ കെഇഎ ബകര്‍, കെ അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, യൂത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അശ്‌റഫ് എടനീര്‍, ഡോ. ഫസല്‍ റഹ്മാന്‍, ഡോ. മഞ്ജുനാഥ് കാമത്ത്, അസീസ് മരിക്കെ, കല്ലട്ര അബ്ദുല്‍ ഖാദര്‍, ടിഎം ഇഖ്ബാല്‍, എകെ ആരിഫ്, സഹീര്‍ ആസിഫ്, അന്‍വര്‍ ചേരങ്കൈ, ഖാസി മുഹമ്മദ് ഹാജി, ശാഫി പാറക്കെട്ട്, ഡോ. മുഹമ്മദ് ഫിയാസ്, മുംതാസ് സമീറ, ശാഹിന സലീം തുടങ്ങിയവര്‍ സംസാരിച്ചു.
   
Health Scheme | കെ എസ് അബ്ദുല്ല മെമോറിയല്‍ - സി എച് സെന്റര്‍ ഹെല്‍ത് കെയര്‍ സ്‌കീമിന് തുടക്കമായി; നിര്‍ധന രോഗികള്‍ക്ക് തണലാകും; ലഭ്യമാക്കുക സൗജന്യ നിരക്കില്‍ ചികിത്സ

Keywords: KS Abdullah, CH Center, Health Scheme, Malayalam News, Thalangara News, Muslim League, Kerala News, Kasaragod News, KS Abdullah Memorial CH Center Health Care Scheme started.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia