city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Samaragni | പ്രവർത്തകരിൽ ആവേശം നിറച്ച് കെ പി സി സിയുടെ സമരാഗ്ന്നിക്ക് കാസർകോട്ട് ഉജ്വല തുടക്കം

കാസർകോട്: (KasargodVartha) പ്രവർത്തകരിൽ വൻ ആവേശം നിറച്ച് കെപിസിസിയുടെ സമരാഗ്ന്നിക്ക് കാസർകോട്ട് ഉജ്വല തുടക്കം. കാൽ ലക്ഷം പേർ പങ്കെടുക്കുമെന്നാണ് നേതാക്കൾ പറഞ്ഞിരുന്നുവെങ്കിലും പരിപാടി നടന്ന കാസർകോട് മുനിസിപൽ സ്‌റ്റേഡിയം നിറഞ്ഞ് കവിഞ്ഞുകൊണ്ടാണ് പ്രവർത്തകർ ഒഴുകിയെത്തിയത്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമാണ് യാത്ര നയിക്കുന്നത്.
  
Samaragni | പ്രവർത്തകരിൽ ആവേശം നിറച്ച് കെ പി സി സിയുടെ സമരാഗ്ന്നിക്ക് കാസർകോട്ട് ഉജ്വല തുടക്കം

കേന്ദ്ര-സംസ്ഥാന സര്‍കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് നേതാക്കൾ വ്യക്തമാക്കി. സമരാഗ്നി 14 ജില്ലകളിലും പര്യടനം നടത്തും. വെള്ളിയാഴ്ച വൈകീട്ട് കാസര്‍കോട് മുനിസിപല്‍ മൈതാനത്ത് എഐസിസി സംഘടനാ ചുമതലുള്ള ജെനറൽ സെക്രടറി കെ സി വേണുഗോപാല്‍ ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

കേരളത്തിന്‍റെ ചുമതല വഹിക്കുന്ന ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല എംഎൽഎ, എംഎം ഹസന്‍, എം പിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹന്നാൻ, എം കെ രാഘവൻ, രമ്യ ഹരിദാസ്, എംഎൽഎമാരായ ടി സിദ്ദീഖ്, ചാണ്ടി ഉമ്മൻ, ഉമാ തോമസ്, ശാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, പി സി വിഷ്ണുനാഥ്, എൻ എ നെല്ലിക്കുന്ന്, എ കെ എം അശ്റഫ്, എ പി അനിൽകുമാർ, നേതാക്കളായ കെ സി ജോസഫ്, ബിന്ദുകൃഷ്ണ, കല്ലട്ര മാഹിൻ ഹാജി, എ അബ്ദുർ റഹ്‌മാൻ തുടങ്ങിയവര്‍ നിരവധി പേർ പങ്കെടുത്തു.
  
Samaragni | പ്രവർത്തകരിൽ ആവേശം നിറച്ച് കെ പി സി സിയുടെ സമരാഗ്ന്നിക്ക് കാസർകോട്ട് ഉജ്വല തുടക്കം

എല്ലാ ജില്ലകളിലും പൊതുസമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത്. സമ്മേളനം നടക്കുന്ന സ്ഥലങ്ങളിലെല്ലാം വ്യത്യസ്ത മേഖലകളില്‍ കഷ്ടതകള്‍ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തി അവരുമായി സംവദിക്കും. കാസര്‍കോട്ട് സംവാദം ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. 29ന് തിരുവനന്തപുരത്താണ് സമരാഗ്നിയുടെ സമാപനം.

Keywords: News, News-Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, KPCC's 'Samaragni' Jatha begins from Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia