city-gold-ad-for-blogger
Aster MIMS 10/10/2023

Congress Action | കെപിസിസിയുടെ സമരാഗ്നി പരിപാടിയുടെ ഭാഗമായുള്ള പ്രവർത്തന ധനസമാഹരണത്തിൽ വീഴ്ച വരുത്തി; അഞ്ച് മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരെ സ്ഥാനത്ത് നിന്ന് പുറത്താക്കി

കാസർകോട്: (KasargodVartha) കെപിസിസിയുടെ സമരാഗ്നി പരിപാടിയുടെ ഭാഗമായുള്ള പ്രവർത്തന ധനസമാഹരണത്തിൽ വീഴ്ച വരുത്തിയ അഞ്ച് മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരെ സ്ഥാനങ്ങളിൽ നിന്ന് പാർടി പുറത്താക്കി. മണ്ഡലം പ്രസിഡന്റുമാരായ കെ പി ബാലകൃഷ്ണന്‍ (കാഞ്ഞങ്ങാട്), രവി പൂജാരി (കുമ്പള), ബാബു ബന്തിയോട് (മംഗല്‍പാടി), മോഹന്‍ റൈ (പൈവെളിഗെ), എ മൊയ്ദീന്‍ കുഞ്ഞി (മടിക്കൈ) എന്നിവര്‍ക്കെതിരെയാണ് പാർടി അച്ചടക്ക നടപടി സ്വീകരിച്ചത്.

Congress Action | കെപിസിസിയുടെ സമരാഗ്നി പരിപാടിയുടെ ഭാഗമായുള്ള പ്രവർത്തന ധനസമാഹരണത്തിൽ വീഴ്ച വരുത്തി; അഞ്ച് മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരെ സ്ഥാനത്ത് നിന്ന് പുറത്താക്കി

കെപിസിസി ജെനറല്‍ സെക്രടറി ടി യു രാധാകൃഷ്ണനാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിയുടെ തീരുമാനം അറിയിച്ചിരിക്കുന്നത്. പാർടിയുടെ പരിപാടി വിജയിപ്പിക്കുന്ന കാര്യത്തിൽ ഇവർ പരാജയപെട്ടതായി വിലയിരുത്തി കൊണ്ടാണ് പദവികളിൽ നിന്ന് നീക്കാൻ തീരുമാനിച്ചത്. ഓരോ മണ്ഡലം കമിറ്റികളും ഓരോ ലക്ഷം രൂപയാണ് കെപിസിസിക്ക് പിരിവായി നൽകേണ്ടത്.

Congress Action | കെപിസിസിയുടെ സമരാഗ്നി പരിപാടിയുടെ ഭാഗമായുള്ള പ്രവർത്തന ധനസമാഹരണത്തിൽ വീഴ്ച വരുത്തി; അഞ്ച് മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരെ സ്ഥാനത്ത് നിന്ന് പുറത്താക്കി

ധനസമാഹരണവുമായി തീരെ സഹകരിക്കാത്ത മണ്ഡലം കമിറ്റികൾക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. പാർടിയുടെ തീരുമാനത്തിന് അനുസരിച്ച് പ്രവർത്തിക്കാത്ത നേതാക്കൾക്കെതിരെ ഒരു ദാക്ഷിണ്യവും വേണ്ടെന്നാണ് കെപിസിസിയുടെ തീരുമാനമെന്ന് പ്രമുഖ കോൺഗ്രസ് നേതാവ് കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: News, News-Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Politics, Congress Action, Congress, KPCC, Constituency, Presidents, KPCC sacked 5 constituency Congress presidents. < !


- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL