കെ പി സി സി പട്ടിക പ്രഖ്യാപിച്ചു; കാസർകോട് ജില്ലയിൽ നിന്നും 4 പേർ; 3 പേർ പുതുമുഖങ്ങൾ
Sep 13, 2020, 20:52 IST
കാസർകോട്: (www.kasargodvartha.com 13.09.2020) കെ പി സി സി പട്ടിക പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിൽ നിന്നും നാലു പേർ ഭാരവാഹി പട്ടികയിൽ ഇടം നേടി. ഇതിൽ മൂന്ന് പേർ പുതുമുഖങ്ങളാണ്. സംഘടനാ ചുമതലയുള്ള ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ് ഭാരവാഹി പട്ടിക പുറത്തിറക്കിയത്. കെ നീലകണ്ഠൻ വീണ്ടും സെക്രട്ടറിയായി തെരെഞ്ഞടുക്കപ്പെട്ടു.
കെ പി സി സി മെമ്പറായ അഡ്വ. സുബ്ബയ്യ റൈയും, ഡിസിസി ജനറൽ സെക്രട്ടറിമാരായ എം അസിനാറും, സി ബാലകൃഷ്ണൻ പെരിയയുമാണ് മറ്റു സെക്രട്ടറിമാർ. ജില്ലയ്ക്ക് ആദ്യമായാണ് നാലു സെക്രട്ടറി സ്ഥാനം ലഭിക്കുന്നത്.
Keywords: Kasaragod, Kerala, News, KPCC, District, Congress, Leader, KPCC announces list; 4 from Kasargod district; 3 newcomers