city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

KP Prakash Babu | പിണറായി സര്‍കാരിന്റേത് പരാജയത്തിന്റെ ഏഴ് വര്‍ഷങ്ങളെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ പി പ്രകാശ് ബാബു; 'ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത ഭരണാധികാരികള്‍ രാജിവെച്ച് ഇറങ്ങിപ്പോകണം'

കാസര്‍കോട്: (www.kasargodvartha.com) ജനതയുടെ ജീവിതം നരകതുല്യമാക്കിയ പരാജയത്തിന്റെ ഏഴ് വര്‍ഷമാണ് പിണറായി സര്‍കാര്‍ പൂര്‍ത്തിയാക്കിയതെന്ന് ബിജെപി സംസ്ഥാന സെക്രടറി കെ പി പ്രകാശ്ബാബു പറഞ്ഞു. എല്‍ ഡി എഫ് സര്‍കാരിന്റെ ഏഴാം വാര്‍ഷികത്തില്‍ സംസ്ഥാന വ്യാപകമായി ബിജെപി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കലക്ട്രേറ്റിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രമസമാധാന നില പാടേ തകര്‍ന്ന് ഗുണ്ടാവിളയാട്ടം നടക്കുന്ന സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമം സര്‍വകാല റെകോര്‍ഡിലാണ്. അധിക നികുതിയും വിലക്കയറ്റവും കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
    
KP Prakash Babu | പിണറായി സര്‍കാരിന്റേത് പരാജയത്തിന്റെ ഏഴ് വര്‍ഷങ്ങളെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ പി പ്രകാശ് ബാബു; 'ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത ഭരണാധികാരികള്‍ രാജിവെച്ച് ഇറങ്ങിപ്പോകണം'

കെട്ടിട പെര്‍മിറ്റ്, അപേക്ഷ ഫീസ് വര്‍ധിപ്പിച്ച പിണറായി സര്‍കാര്‍ പാവപ്പെട്ടവന്റെ വീടെന്ന സ്വപ്നത്തിന്റെ ചിറകരിഞ്ഞു. പഞ്ചായത്, മുന്‍സിപാലിറ്റി, കോര്‍പറേഷന്‍ പരിധിയില്‍ വീട് നിര്‍മിക്കാന്‍ അപേക്ഷ-പെര്‍മിറ്റ് ഫീസുകളുടെ ഇനത്തില്‍ 1500 ശതമാനം മുതല്‍ 2000 ശതമാനം വരെ ഭീമമായ വര്‍ധനവ് ഉണ്ടായിട്ടും വകുപ്പ് മന്ത്രി അടക്കമുള്ളവര്‍ ജനങ്ങളുടെ മുഖത്ത് നോക്കി കൊഞ്ഞണം കുത്തുകയാണ്. കേന്ദ്രസര്‍കാര്‍ പാവപ്പെട്ടവര്‍ക്ക് വീട്, കുടിവെള്ളം, വൈദ്യുതി, ശൗചാലയം,ഗ്യാസ് കണക്ഷന്‍ എന്നിവ ഉറപ്പ് വരുത്തുമ്പോള്‍ സംസ്ഥാന സര്‍കാര്‍ കെട്ടിടനികുതി, മില്‍മ പാല്‍, കുടിവെള്ളം, വൈദ്യുതി, വിവധിയിനം സെസുകള്‍ എന്നിവയടക്കം വര്‍ധിപ്പിച്ച് ജനജീവിതം ദുസഹമാക്കുക വഴി സ്വന്തമായി ഒരു കിടപ്പാടം എന്ന ശരാശരി മലയാളിയുടെ സ്വപ്നത്തിന് മേലും കരിനിഴല്‍ വീഴ്ത്തിയിരികുകയാണ്.

രണ്ടാം പിണറായി സര്‍കാറിന്റെ ഏഴാം വാര്‍ഷികം അഴിമതിയിലും തട്ടിപ്പിലും വെട്ടിപ്പിലും സ്വജനപക്ഷപാതത്തിലും മുങ്ങിയിരിക്കുകയാണ്. ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത ഭരണാധികാരികള്‍ രാജിവെച്ച് ഇറങ്ങിപ്പോകണം. 6000ത്തിലധികം വരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും കെ എസ് ആര്‍ ടി സി ജീവനക്കാരടക്കം ഈ സര്‍കാരിന്റെ അവഗണനയുടെ ബാക്കിപത്രങ്ങളാണ്. അഭ്യസ്ഥവിദ്യരായ ലക്ഷക്കണക്കിന് യുവതി യുവാക്കള്‍ക്ക് അര്‍ഹതപ്പെട്ട നിയമനങ്ങള്‍ നിഷേധിക്കുമ്പോള്‍ പാര്‍ടി ഓഫീസുകളെ നിയമന അധികാരികമാക്കി മാറ്റി ബന്ധു നിയമനമാണ് നടക്കുന്നത്. 2016ല്‍ 168000 കോടി കടബാധ്യതയുള്ള കേരളത്തെ 7 വര്‍ഷം കൊണ്ട് 390000 കോടി കടബാധ്യതയിലേക്ക് തള്ളിവിട്ടതാണ് പിണറായി സര്‍കാരിന്റെ മികച്ച നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ അധ്യക്ഷനായി. എം സഞ്ചീവഷെട്ടി, പ്രമീള സി നായക്,
സതീഷ് ചന്ദ്ര ഭണ്ഡാരി, സവിത ടീച്ചര്‍, എന്‍.മധു, പുഷ്പ അമേക്കള, ധനഞ്ജയന്‍ മധൂര്‍, പുഷ്പാഗോപാലന്‍, എംഎല്‍ അശ്വനി, പ്രേം രാജ് കാലിക്കടവ് തുടങ്ങിയവര്‍ സംസാരിച്ചു. എ വേലായുധന്‍ സ്വാഗതവും വിജയകുമാര്‍ റൈ നന്ദിയും പറഞ്ഞു

Keywords: Malayalam News, Kerala News, BJP News, Politics, Political News, KP Prakash Babu, KP Prakash Babu said that it was seven years of failure of Pinarayi government.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia